Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്‍റെ മകന് റിയ വിഷം നല്‍കി, അവനെ അവളാണ് കൊന്നത്: പൊട്ടിത്തെറിച്ച് സുശാന്തിന്‍റെ പിതാവ്

എന്‍റെ മകന് റിയ വിഷം നല്‍കി, അവനെ അവളാണ് കൊന്നത്: പൊട്ടിത്തെറിച്ച് സുശാന്തിന്‍റെ പിതാവ്

സുബിന്‍ ജോഷി

, വ്യാഴം, 27 ഓഗസ്റ്റ് 2020 (12:48 IST)
സുശാന്ത് സിംഗ് രാജ്‌പുതിന് റിയ ചക്രബര്‍ത്തി വിഷം നല്‍കിയെന്ന് സുശാന്തിന്‍റെ പിതാവ്. റിയ കൊലപാതകിയാണെന്നും അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
സുശാന്തിന് റിയ മയക്കുമരുന്ന് നല്‍കിയിരുന്നു എന്ന സംശയം ബലപ്പെടുത്തുന്ന രേഖകള്‍ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് റിയയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി പിതാവ് രംഗത്തെത്തിയിരിക്കുന്നത്. 
 
സുശാന്ത് അറിയാതെ റിയ മയക്കുമരുന്ന് നല്‍കുകയായിരുന്നു എന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. റിയയ്ക്കെതിരെ നർക്കോട്ടിക്സ് കൺട്രോൾ ബ്യുറോ കേസെടുത്തു. സുഷാന്ത് സിങ്ങുമായുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള ചോദ്യംചെയ്യലിൽ മയക്കുമരുന്ന് സംഘങ്ങളുമായി റിയയ്ക്ക് ബന്ധമുണ്ടെന്ന് സൂചന നൽകുന്ന തെളിവുകൾ ഇഡി, സിബിഐയ്ക്കും എൻസിബിയ്ക്കും കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ റിയ ചക്രബർത്തിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 
 
നര്‍കോട്ടിക്സ് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബസ്റ്റന്‍സസ് ആക്ടിലെ 28, 29, 20-ബി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിയ്ക്കുന്നത്. നർക്കോട്ടിക് കുറ്റകൃത്യങ്ങൾക്കായുള്ള ശ്രമം, ഗൂഢാലോചന, കഞ്ചാവ് ഉപയോഗിയ്ക്കുകയോ കൈവശം വയ്ക്കുകയോ വിൽപ്പാന നടത്തുകയോ ചെയ്യുക എന്നിവയ്ക്കെതിരെയുള്ളതാണ് ഈ വകുപ്പുകൾ. എന്നാല്‍ റിയയുടെ അഭിഭാഷകന്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. റിയ ജീവിതത്തില്‍ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല എന്നും അവര്‍ രക്തപരിശോധനയ്ക്ക് തയ്യാറാണെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ന്യുസിലൻഡ് പള്ളി ആക്രമണം: പ്രതി ദയ അർഹിയ്ക്കുന്നില്ല, പരോളുകളില്ലാത്ത ആജീവനാന്ത തടവ് വിധിച്ച് കോടതി