Webdunia - Bharat's app for daily news and videos

Install App

ട്രെയിന്‍ യാത്രക്കാര്‍ക്കൊരു സന്തോഷവാര്‍ത്ത; ഇനിമുതല്‍ നാലുമാസം മുമ്പുതന്നെ ടിക്കറ്റ് റിസര്‍വ് ചെയ്യാം !

Webdunia
ചൊവ്വ, 16 ജനുവരി 2018 (11:23 IST)
ഇനിമുതല്‍ നാല് മാസം മുമ്പുതന്നെ ട്രെയിനുകളില്‍ ടിക്കറ്റ് റിസര്‍വ് ചെയ്യാം. ജനുവരി 15 മുതല്‍ ജൂണ്‍ 15 വരെയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ സേവനം ലഭ്യമാകുക. ‘സുവിധ’ ട്രെയിനുകളിലും പ്രത്യേക ട്രെയിനുകളിലുമാണ് ഈ സേവനം ലഭ്യമാകുക. റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ ഓടിക്കുന്നതിന് മുന്നോടിയായാണ് തീരുമാനം. 
 
മാത്രമല്ല, മെയില്‍, എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലെ പോലെ ടിക്കറ്റ് റദ്ദാക്കിയാല്‍ പണം തിരികെ ലഭിക്കുകയും ചെയ്യും.ജൂണ്‍ വരെ 740 പ്രത്യേക ട്രെയിനുകളാണ് ദക്ഷിണ റെയില്‍വേ ഓടിക്കുന്നത്. 2017 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ ദക്ഷിണ റെയില്‍വേ 1221 പ്രത്യേക ട്രെയിനുകളായിരുന്നു ഓടിച്ചിരുന്നത്. 
 
6.65 ലക്ഷം യാത്രക്കാര്‍ ഈ വണ്ടികളെ ആശ്രയിച്ചതോടെ 56.87 കോടി രൂപയുടെ വരുമാനം റെയില്‍‌വെക്ക് ലഭ്യമാകുകയും ചെയ്തു. സുവിധ, പ്രത്യേക ട്രെയിനുകള്‍ എന്നിവ നേരത്തേ ഒരു മാസംമുന്‍പ് വരെ മാത്രമായിരുന്നു മുന്‍കൂട്ടി റിസര്‍വ് ചെയ്യാന്‍ കഴിഞ്ഞിരുന്നത്. തത്കാല്‍ നിരക്ക് ഈടാക്കുന്ന സുവിധ ട്രെയിനുകളില്‍ റിസര്‍വ്‌ചെയ്ത ടിക്കറ്റ് റദ്ദാക്കിയാല്‍ തുക മടക്കിനല്‍കുകയും ചെയ്തിരുന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കുക

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

നിങ്ങള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

അടുത്ത ലേഖനം
Show comments