Select Your Language

Notifications

webdunia
webdunia
webdunia
Thursday, 24 April 2025
webdunia

ട്രെയിൻ ട്രെക്കിലിടിച്ചു തീപിടിച്ചു; എഞ്ചിന്‍ പൂര്‍ണ്ണമായി കത്തി നശിച്ചു - ദുരന്തം വഴിമാറിയത് തലനാരിഴയ്‌ക്ക്

ട്രെയിൻ ട്രെക്കിലിടിച്ചു തീപിടിച്ചു; എഞ്ചിന്‍ പൂര്‍ണ്ണമായി കത്തി നശിച്ചു

Bikaner Express
ചണ്ഡിഗഡ് , തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (16:40 IST)
ട്രെയിൻ ട്രെക്കിലിടിച്ചതിന് പിന്നാലെ തീപിടിച്ചു. ഹരിയാനയിലെ മഹീന്ദ്രഗഡിൽ ബിക്കാനിർ എക്സ്പ്രസാണ് അപകടത്തിൽ പെട്ട് തീപിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തീപിടിച്ച എഞ്ചിൻ പൂർണമായും കത്തിനശിച്ചു. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഡൽഹി- ബിക്കാനിർ പാതയിലാണ് ട്രെയിൻ പാളം തെറ്റി ട്രക്കിലിടിച്ചത്. ശക്തമായ ഇടിയില്‍ ട്രെക്കിലിടിച്ചതിന് പിന്നാലെ എഞ്ചിനില്‍ തീ പടരുകയായിരുന്നു. തീ പടര്‍ന്നതോടെ ബോഗി എഞ്ചിനില്‍ നിന്നും വേര്‍പെടുത്തി.

സംഭവത്തിന് പിന്നാലെ ഫയർഫോഴ്സും റെയിൽവേ ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നുവെങ്കിലും എഞ്ചിന്‍ പൂര്‍ണ്ണമായി കത്തി നശിച്ചിരുന്നു.

ചരക്കുമായി വന്ന ട്രെക്ക് പാളത്തില്‍ കുടുങ്ങിയതാണ് അപകടകാരണമായതെന്ന് ദൃക്സാക്ഷിയായ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. റെയിൽവേ ക്രോസിംഗിനായുള്ള അടിപ്പാത ഉപയോഗിക്കാതെ ട്രെക്ക് ഡ്രൈവര്‍ എത്തിയതാണ് അപകടത്തിന് കാരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാല് വയസുകാരിയെ വറചട്ടിയിലിരുത്തി പൊള്ളലേല്‍പ്പിച്ചു; അമ്മയും രണ്ടാനച്ഛനും അറസ്‌റ്റില്‍