Webdunia - Bharat's app for daily news and videos

Install App

ഗായികയും നർത്തകിയുമായ സ്വപ്ന ചൌധരി ബിജെപിയിൽ ചേർന്നു

Webdunia
ഞായര്‍, 7 ജൂലൈ 2019 (18:20 IST)
അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ചു ഗായികയും നര്‍ത്തകിയുമായ സപ്ന ചൗധരി ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയുടെ ന്യൂ ഡൽഹി യൂണിറ്റ് പ്രസിഡന്‍റ് മനോജ് തിവാരിയുടെ സാന്നിധ്യത്തില്‍ ഇന്നാണ് സപ്ന ബിജെപിയില്‍ ചേര്‍ന്നത്.
 
മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ബിജെപി ജനറല്‍ സെക്രട്ടറി റാംലാല്‍ എന്നിവരും സപ്നയുടെ ബിജെപി പ്രവേശനത്തിന് സാക്ഷികളായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സപ്നയുടെ രാഷ്ട്രീയ പ്രവേശനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിനിടെ പ്രിയങ്ക ഗാന്ധിയോടൊപ്പമുള്ള സപ്ന ചൗധരിയുടെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ സപ്ന കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു എല്ലാവരും വിചാരിച്ചിരുന്നത്.
 
എന്നാല്‍ ഇതിന് പിന്നാലെ അവര്‍ ബിജെപി നേതാവ് മനോജ് തിവാരിക്കൊപ്പം റോഡ് ഷോയിലും പങ്കെടുത്തിരുന്നു. സപ്നയ്ക്ക് ഉത്തരേന്ത്യയിലെ ഗ്രാമീണ ജനതയ്ക്കിടയിലുള്ള സ്വീകാര്യത തങ്ങള്‍ക്കനുകൂലമായ വോട്ടാക്കി മാറ്റാമെന്ന് കോണ്‍ഗ്രസും ബിജെപിയും കണക്കുകൂട്ടിയെങ്കിലും പ്രചാരണ സമയത്ത് അവര്‍ ആര്‍ക്കാണ് പിന്തുണയെന്ന് പരസ്യമായി വെളിപ്പെടുത്തിയിരുന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു

അടുത്ത ലേഖനം
Show comments