ഒപ്പം നിന്നവര്‍ക്ക് നന്ദി, ഇഷ്ടക്കാരായ ഉദ്യോഗസ്ഥരെ നിയമിക്കുക എന്ന സര്‍ക്കാറിന്റെ തീരുമാനം തെറ്റ്: ടി പി സെന്‍കുമാര്‍
ഇഷ്ടക്കാരായ ഉദ്യോഗസ്ഥരെ നിയമിക്കുക എന്ന സര്‍ക്കാറിന്റെ തീരുമാനം തെറ്റ്: ടി പി സെന്‍കുമാര്‍
ഒപ്പം നിന്നവരോട് നന്ദിയുണ്ടെന്ന് ടി പി സെന്‍കുമാറിര്‍. ഇഷ്ടക്കാരായ ഉദ്യോഗസ്ഥരെ നിയമിക്കുക എന്ന സര്‍ക്കാറിന്റെ തീരുമാനം ശരിയല്ലെന്ന് ടി പി സെന്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ടി പി സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തേക്ക് തിരിച്ചെടുക്കണമെന്ന സുപ്രീകോടതിയുടെ വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കം ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരെ സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഈ വിധിയുണ്ടായത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാകുന്ന പ്രകാശ് സിങ് കേസിന്റെ തുടർച്ചയാണ് ഈ വിധിയെന്നും ഒരു വരുമാനവുമില്ലാതെ ഒരാൾക്കും ഇങ്ങനെ കേസുകളുമായി മുന്നോട്ടു പോകാൻ സാധിക്കാത്തതിനാൽ ഇത്തരം വിധികൾ ഉണ്ടാകാറുണ്ടെങ്കിലും നടപ്പാക്കാറില്ലെന്നും സെൻകുമാർ പറഞ്ഞു.
സർക്കാർ വിധി നടപ്പാക്കുന്നതു വരെ കാത്തിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഏത് സർക്കാറിന്റെയും നിയമപരമായ കാര്യങ്ങൾ സംരക്ഷിക്കേണ്ടത് ഉദ്യേഗസ്ഥരുടെ കടമയാണ്. അതില്‍ ഇഷ്ടമുള്ളവർ, ഇല്ലാത്തവർ എന്ന വേർതിരിവ് എന്തിന് എന്നും സെൻകുമാർ ചോദിച്ചു.