Select Your Language

Notifications

webdunia
webdunia
webdunia
webdunia

Har Ghar Thiranga: ദേശീയപതാക ഉയർത്താത്ത വീട്ടുകാരെ വിശ്വസിക്കാനാവില്ല, ഫോട്ടോ എടുത്ത് അയക്കാൻ നിർദേശം: വിവാദം

Har Ghar Thiranga: ദേശീയപതാക ഉയർത്താത്ത വീട്ടുകാരെ വിശ്വസിക്കാനാവില്ല, ഫോട്ടോ എടുത്ത് അയക്കാൻ നിർദേശം: വിവാദം
, ശനി, 13 ഓഗസ്റ്റ് 2022 (09:50 IST)
ദേശീയ പതാക ഉയർത്താത്ത വീടുകളുടെ ചിത്രമെടുക്കാൻ അണികൾക്ക് നിർദേശം നൽകി ബിജെപി ഉത്തരാഖണ്ഡ് പ്രസിഡൻ്റ് മഹേന്ദ്രഭട്ട്.  സ്വാതന്ത്ര്യത്തിൻ്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന പാർട്ടി പരിപാടിയിലാണ് ഭട്ട് ഈ നിർദേശം നൽകിയത്.
 
ദേശീയപതാക ഉയർത്താത്തവരെ രാജ്യത്തിന് വിശ്വസിക്കാനാവില്ലെന്നും ആരാണ് ദേശീയവാദിയെന്ന് തിരിച്ചറിയാൻ ഹർ ഘർ തിരംഗയിലൂടെ സാധിക്കുമെന്നും. വീടുകളിൽ ദേശീയപതാക ഉയർത്താത്ത വീടുകളെയും കുടുംബങ്ങളെയും സമൂഹം കാണേണ്ടതുണ്ടെന്നും ഭട്ട് പറഞ്ഞു. സംഭവം വിവാദമായതോടെ താൻ ബിജെപി പ്രവർത്തകരുടെ വീടുകളെ പറ്റി മാത്രമാണ് പറഞ്ഞതെന്ന ന്യായീകരണവുമായി ഭട്ട് രംഗത്ത് വന്നു. ആർ എസ് എസ് ആസ്ഥാനത്ത് പൺക്ക് ദേശീയപതാക ഉയർത്തിയിരുന്നില്ലെന്നും ഭട്ടിൻ്റെ മാനദണ്ഡപ്രകാരം അവരെയും വിശ്വസിക്കാനാവില്ലെന്നും സംസ്ഥാനകോൺഗ്രസ് നേതാവ് കരൺ മഹറ പ്രതികരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Har Ghar Thiranga: സ്വാതന്ത്ര്യദിനാഘോഷത്തിൽ രാജ്യം: ഹർ ഘർ തിരംഗയ്ക്ക് തുടക്കമായി: രാജ്യമാകെ 20 കോടി വീടുകളിൽ ദേശീയപതാക ഉയരും