Select Your Language

Notifications

webdunia
webdunia
webdunia
webdunia

Tamil Nadu Exit Poll: തമിഴ്‌നാട്ടിൽ സ്റ്റാലിൻ തുടരും, വിജയ് നിർണായക ശക്തി; എക്‌സിറ്റ് പോൾ ഫലങ്ങൾ

ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ അത്ഭുതപ്പെടുത്തുന്നതാണ്

Tamil Nadu Exit Poll 2026
Tamil Nadu Exit Poll: തമിഴ്‌നാട് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡിഎംകെ നേട്ടമുണ്ടാക്കുമെന്ന് എക്‌സിറ്റ് പോൾ. ഡിഎംകെയ്ക്കു ഭരണത്തുടർച്ച ലഭിക്കുമ്പോൾ വിജയ് നയിക്കുന്ന ടിവികെ പാർട്ടി നിർണായക ശക്തിയായ മാറിയേക്കുമെന്നും എക്‌സിറ്റ് പോൾ. 
 
ചാണക്യ സ്റ്റാറ്റർജീസ് എക്‌സിറ്റ് പോൾ 145-160 സീറ്റുകളാണ് ഡിഎംകെയ്ക്ക് പ്രവചിക്കുന്നത്. അണ്ണാ ഡിഎംകെയ്ക്ക് 50-65 സീറ്റുകൾ. ടിവികെ 18 മുതൽ 26 വരെ സീറ്റുകൾ നേടിയേക്കാം. പ്രജ പോൾ എക്‌സിറ്റ് പോൾ 148-168 സീറ്റുകളുമായി ഡിഎംകെ വീണ്ടും ഭരണത്തിലെത്തുമെന്ന് പ്രവചിക്കുന്നു. അണ്ണാ ഡിഎംകെയ്ക്ക് 61-81 സീറ്റുകൾ. ടിവികെ ഒന്ന് മുതൽ ഒൻപത് വരെ. 
 
ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ അത്ഭുതപ്പെടുത്തുന്നതാണ്. 98-120 സീറ്റുമായി ടിവികെ അടക്കമുള്ള മറ്റുള്ളവർ നേട്ടമുണ്ടാക്കുമെന്ന വിചിത്ര കണക്കാണ് ഇവർ അവതരിപ്പിച്ചിരിക്കുന്നത്. 92-110 സീറ്റുകൾ ഡിഎംകെയ്ക്കും 22-23 സീറ്റുകൾ അണ്ണാ ഡിഎംകെയ്ക്കും. എൻഡിടിവി 128 സീറ്റുകളുമായി ഡിഎംകെ അധികാരത്തിലെത്തുമെന്നും 86 സീറ്റുകൾ അണ്ണാ ഡിഎംകെ നേടുമെന്നും പറയുന്നു. ടിവികെയ്ക്ക് പരമാവധി 17 സീറ്റുകൾ വരെ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കസേര മുഖ്യം ബിഗിലെ... എംഎൽഎയാകാൻ സാധ്യതയുള്ളവരെ നേരിട്ട് സമീപിച്ച് നേതാക്കളുടെ ക്യാമ്പുകൾ