Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാലാമത്തെ തവണയും പെണ്‍കുട്ടി; 4 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി അച്‌ഛനും അമ്മൂമ്മയും

നാലാമത്തെ തവണയും പെണ്‍കുട്ടി; 4 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി അച്‌ഛനും അമ്മൂമ്മയും

ജോര്‍ജി സാം

മധുര , തിങ്കള്‍, 18 മെയ് 2020 (15:12 IST)
നവജാത ശിശുവിനെ കൊലപ്പെടുത്തി പിതാവും അമ്മൂമ്മയും. ഷോളവനത്തിലെ ചിത്രയുടെ കുഞ്ഞിനെയാണ് ഭര്‍ത്താവായ ദൈവമണിയും അമ്മയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. എരുക്കിന്‍ പാല്‍ നല്‍കിയാണ് നാലുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഇവര്‍ കൊലപ്പെടുത്തിയത്.
 
കുഞ്ഞ് രോഗം മൂലം മരിച്ചെന്ന് ഇവര്‍ പറഞ്ഞതില്‍ സംശയം തോന്നി നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചതിലൂടെയാണ് സത്യാവസ്ഥ തെളിയുന്നത്. രണ്ടുമാസം മുന്‍പാണ് മധുര പുല്ലനേരി ഗ്രാമത്തില്‍ സമാനമായ രീതിയില്‍ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തുന്നത്. മാതാപിതാക്കളായ മുരുകനും സൗമ്യയും ചേര്‍ന്നാണ് തങ്ങളുടെ 30 ദിവസം പ്രായമുള്ള രണ്ടാമത്തെ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം നടത്താൻ അനുമതി