ഗണേശോത്സവത്തോടനുബന്ധിച്ച് മൂന്ന് ദിവസം ഇറച്ചിക്കടകളും ബിരിയാണിക്കടകളും അടയ്ക്കണമെന്ന പോലീസ് സർക്കുലർ വിവാദമായതിനെ തുടർന്ന് സർക്കുലർ പിൻവലിച്ച് തമിഴ്‌നാട് പോലീസ്. തമിഴ്‌നാട് ജില്ലയിലെ കാഞ്ചിപുരം ജില്ലയിലാണ് പോലീസ് വിവാദ സർക്കുലർ പുറത്തിറക്കിയത്.
സർക്കുലറിൻ്റെ പകർപ്പുകൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. സെപ്റ്റംബർ 2 മുതൽ 4 വരെ കാഞ്ചി ശങ്കരമഠത്തിൻ്റെയും സമീപപ്രദേശങ്ങളിലുമുള്ള ബിരിയാണി,ഇറച്ചികടകളും അടച്ചിടണമെന്നായിരുന്നു സർക്കുലറിലെ നിർദേശം. സംസ്ഥാനത്ത് ഓഗസ്റ്റ് 31 മുതൽ ഗണേശോത്സവ പരിപാടികൾ ആരംഭിക്കുമെന്നും ഉത്സവത്തിൻ്റെ ഭാഗമായി ഈ പ്രദേശങ്ങളിൽ ഗണേശ വിഗ്രഹങ്ങൾ സ്ഥാപിക്കുമെന്നും സർക്കുലറിൽ പറഞ്ഞിരുന്നു.