Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ്‌നാട്ടിൽ കോളേജിൽ ചേരുന്ന ആൺകുട്ടികൾക്ക് പ്രതിമാസം 100 രൂപ പ്രഖ്യാപിച്ച് സ്റ്റാലിൻ

തമിഴ്‌നാട്ടിൽ കോളേജിൽ ചേരുന്ന ആൺകുട്ടികൾക്ക് പ്രതിമാസം 100 രൂപ പ്രഖ്യാപിച്ച് സ്റ്റാലിൻ

അഭിറാം മനോഹർ

, വെള്ളി, 10 മെയ് 2024 (16:33 IST)
സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ച ആണ്‍കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് മാസം തോറും 1,000 രൂപ വീതം നല്‍കുന്ന തമിഴ് പുതല്‍വന്‍ പദ്ധതിക്ക് അടുത്തമാസം തുടക്കം. 3 ലക്ഷത്തോളം കുട്ടികള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. പദ്ധതിക്കായി ഈ വര്‍ഷം 360 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവെച്ചത്. ഉന്നതവിദ്യാഭ്യാസത്തിന് പോകുന്ന പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പുതുമൈ പെണ്‍ പദ്ധതിയുടെ മാതൃകയിലാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചത്.
 
 ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി ജൂണ്‍മാസത്തില്‍ തുടക്കമാവുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ശിവദാസ് മീണ അറിയിച്ചു. സര്‍ക്കാര്‍ സ്‌കൂളൂകളില്‍ 6 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിച്ച ആണ്‍കുട്ടികള്‍ക്ക് അംഗീകൃത സ്ഥാപനങ്ങളില്‍ ബിരുദത്തിനോ പ്രൊഫഷണല്‍ കോഴ്‌സുകളിലോ ചേരുമ്പോഴാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ എട്ടു ശ്രീലങ്കന്‍ കൂലിപ്പടയാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്