Publish Date: Wed, 26 Aug 2020 (19:40 IST)
Updated Date: Wed, 26 Aug 2020 (19:44 IST)
ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്ന് 5958 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5606 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതിൽ 94 വയസ്സായ വയോധികയും അവരുടെ 71 വയസ്സ് പ്രായമുളള മകളും ഉള്‍പ്പെടുന്നു. ഇന്ന് മാത്രം 118 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
ഇതുവരെ 3,97,261 പേർക്കാണ് തമിഴ്‌നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3,38,060 പേരും രോഗമുക്തി നേടി. 6,839 പേരാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.