Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒളിപ്പിക്കല്‍ തന്ത്രവുമായി ദിനകരന്‍, ഒപ്പമുള്ള എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി; സര്‍ക്കാര്‍ ന്യൂനപക്ഷമായി - അവിശ്വാസപ്രമേയം കൊണ്ടുവരണമെന്ന് സ്റ്റാലിൻ

ഒളിപ്പിക്കല്‍ തന്ത്രവുമായി ദിനകരന്‍, ഒപ്പമുള്ള എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി

ഒളിപ്പിക്കല്‍ തന്ത്രവുമായി ദിനകരന്‍, ഒപ്പമുള്ള എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി; സര്‍ക്കാര്‍ ന്യൂനപക്ഷമായി - അവിശ്വാസപ്രമേയം കൊണ്ടുവരണമെന്ന് സ്റ്റാലിൻ
ചെന്നൈ , ചൊവ്വ, 22 ഓഗസ്റ്റ് 2017 (16:23 IST)
ആറു മാസത്തിലധികം വിഘടിച്ചു നിന്നശേഷം എടപ്പാടി കെ പളനിസ്വാമി പക്ഷവും ഒ പനീർശെൽവം പക്ഷവും ലയിച്ചുവെങ്കിലും അണ്ണാ ഡിഎംകെയില്‍ സാഹചര്യം മാറിമറിഞ്ഞു. ടിടിവി ദിനകരനൊപ്പമുള്ള 19എംഎൽഎമാർ സർക്കാരിനുള്ള പിന്തു‌ണ പിൻവലിച്ച് ഗവർണർക്ക് ‌കത്തു നൽകിയതോടെയാണ് തമിഴ്നാട് രാഷ്ട്രീയം വീണ്ടും കലങ്ങി മറിഞ്ഞത്.

അണ്ണാഡിഎംകെയില്‍ നിന്ന് 19 എംഎല്‍എമാരെ ദിനകരന്‍ അടര്‍ത്തിമാറ്റിയതോടെ എ‌ടപ്പാടി പ‌ളനിസ്വാമി സർക്കാർ ന്യൂനപക്ഷമായി. ഒപ്പമുള്ള 16 എംഎല്‍എമാരെ ദിനകരന്‍ പുതുച്ചേരിയിലെ രഹസ്യ റിസോര്‍ട്ടിലേക്ക് മാറ്റി. വിശ്വസ്തരായ മൂന്നു എംഎൽഎമാർ ചെന്നൈയിൽ തന്നെ തുടരുകയുമാണ്.

ഇന്ന് രാജ്ഭവനിൽ എത്തിയാണ് ദിനകരനൊപ്പമുള്ള എംഎൽഎമാർ ഗവർണറെ കണ്ടത്. മുഖ്യമന്ത്രിയിലുള്ള വിശ്വാസം തകർന്നെന്നും എംഎൽഎമാർ ഗവർണറെ അറിയിച്ചു. എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിനാൽ അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നും നിയമസഭ ഉടൻ വിളിച്ചു ചേർക്കണമെന്നും പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കുള്ള പിന്തുണ പിന്‍വലിക്കുന്നതായി 19എംഎല്‍എമാര്‍ രേഖാമൂലം അറിയിച്ചതോടെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു വിശ്വാസ വോട്ടെടുപ്പ് പ്രഖ്യാപിച്ചേക്കും. മന്നാര്‍ഗുഡി സംഘമാണ് സര്‍ക്കാരിനെ വീഴ്ത്തി പാര്‍ട്ടി പിടിച്ചെടുക്കാനുള്ള ശ്രമത്തിന് പിന്നില്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇങ്ങനെ പോയാല്‍ മാതാപിതാക്കളെ മനസ്സിലാക്കാനും ഫോട്ടോഷോപ്പ് വേണ്ടിവരും: സംഘപരിവാറുകാരെ പൊളിച്ചടുക്കി സൈബര്‍ സഖാക്കള്‍