‘എക്സിറ്റ് പോള്‍ സർവേകളിൽ തനിക്ക് വിശ്വാസമില്ല’: ദിനകരന്‍

ജയലളിതയുടെ വിഡിയോയും 2ജി കേസ് വിധിയും ഫലത്തെ ബാധിക്കില്ലെന്ന്: ദിനകരൻ

Webdunia
വെള്ളി, 22 ഡിസം‌ബര്‍ 2017 (07:35 IST)
ആർകെ നഗർ ഉതെരഞ്ഞെടുപ്പിൽ വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്ന് അണ്ണാ ഡിഎംകെ വിമതനേതാവ് ടിടിവി ദിനകരൻ.  ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങളോ 2ജി കേസിലെ വിധിയോ ഫലത്തെ ബാധിക്കില്ലെന്ന് തെരഞ്ഞെടുപ്പിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
 
‘എക്സിറ്റ് പോൾ, സർവേകളിൽ തനിക്ക് വിശ്വാസമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചിന്നമ്മ വികെ ശശികലയ്ക്ക് എതിരെയുള്ള ആക്ഷേപങ്ങളും സമ്മർദങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാകും ആശുപത്രി വീഡിയോ പുറത്തുവിട്ടതെന്നും ദിനകരൻ പറഞ്ഞു. 
 
അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ മണ്ഡലമായ ആർകെ നഗറിലെ ഉപതിരഞ്ഞെടുപ്പായിരുന്നു ഇന്നലെ.  രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് 256 കേന്ദ്രങ്ങളിലായി വോട്ടെടുപ്പ് നടന്നു. അണ്ണാ ഡിഎംകെയുടെ ഇ. മധുസൂദനൻ, ഡിഎംകെയുടെ മരുതു ഗണേഷ്, സ്വതന്ത്ര സ്ഥാനാർഥി ടിടിവി ദിനകരൻ എന്നിവർ തമ്മിലാണു പ്രധാന മത്സരം. 
 
ഞായറാഴ്ചയാണ് വോട്ടെണ്ണൽ. തെരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ വിജയം ഉറപ്പിക്കുകയാണ്. അതേമ്മയം, അട്ടിമറി വിജയം നേടുമെന്ന ഉറച്ച വിശ്വാസത്തിലാണു ടിടിവി ദിനകരന്‍റെ പ്രചാരണം. അവസാനവട്ട തന്ത്രമെന്ന നിലയിൽ ജയലളിതയുടെ ആശുപത്രി വാസത്തിന്റെ ദൃശ്യങ്ങളും ദിനകരൻ പക്ഷം പുറത്തുവിട്ടിരുന്നു. എന്നാൽ, ഇത് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചേക്കാമെന്ന് കണക്കാക്കി ഇവ സംപ്രേഷണം ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡ്രൈവര്‍ ജെയ്മോന്‍ ജോസഫിനെ പിന്തുണച്ചു യുഡിഎഫ്; കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ നോക്കുന്ന യൂണിയന് അഭിനന്ദനങ്ങളെന്ന് പരിഹസിച്ച് മന്ത്രി

കേരളത്തില്‍ ജനിതക വൈകല്യങ്ങളുള്ള നവജാതശിശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ പരിഹസിക്കുന്ന പരസ്യം മില്‍മ പിന്‍വലിച്ചു

മഴയ്‌ക്കൊപ്പം ഇടിമിന്നലിനു സാധ്യത; ജാഗ്രത വേണം

ഈ ചതി വേണ്ടായിരുന്നു, ദീപാവലിക്ക് തൊട്ടുമുൻപ് ഐആർസിടിസി വെബ്സൈറ്റും ആപ്പും പ്രവർത്തനരഹിതമായി

അടുത്ത ലേഖനം
Show comments