ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് മോദിയെന്ന് സുരേഷ് ഗോപി

ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (13:03 IST)
69-ആം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസ അറിയിച്ച് നടനും എം പിയുമായ സുരേഷ് ഗോപി. മോദിയുടെ അഭ്യുദയകാംഷികളും അനുഭാവികളുമടക്കമുള്ളവര്‍ ആശംസകളുമായെത്തിയതോടെ പ്രധാനമന്ത്രിയുടെ ജന്മദിനം ട്വിറ്റര്‍ ട്രെന്‍ഡിങിലേക്ക്. 
 
‘ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ‘- എന്ന് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു. മോദിക്കൊപ്പമുള്ള ഫോട്ടോ സഹിതമാണ് ആശംസ. 
 
അതേസമയം, ഏഴ് വ്യത്യസ്ത ഹാഷ്ടാഗുകളിലാണ് ട്വിറ്ററില്‍ മോദിക്കുള്ള പിറന്നാളാശംസകള്‍ നിറയുന്നത്. അമുലിന്‍റെ #happybirthdaynarendramodi എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ ഒന്നാമത്. 69 അടി നീളമുള്ള കേക്ക് മുറിച്ചാണ്  ഭോപ്പാലിലെ ബിജെപി പ്രവര്‍ത്തകര്‍ മോദിയുടെ ജന്മദിനം ആഘോഷിച്ചത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മോദിയുടെ ജന്മദിനം;1.25 കിലോയുടെ സ്വർണ കിരീടം ഹനുമാന് സമർപ്പിച്ച് ഭക്തൻ