Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബലാത്സംഗ കേസിൽ മുൻ തെഹൽക്ക എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്‌പാലിനെ വെറുതെ വിട്ടു

ബലാത്സംഗ കേസിൽ മുൻ തെഹൽക്ക എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്‌പാലിനെ വെറുതെ വിട്ടു
, വെള്ളി, 21 മെയ് 2021 (15:03 IST)
ലൈംഗികാക്രമണ കേസിൽ മുൻ തെഹൽക്ക എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്‌പാലിനെ കോടതി വെറുതെ വിട്ടു. സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത കേസിൽ ഗോവ സെഷൻസ് കോടതിയാണ് തരുൺ തേജ്‌പാലിനെ കുറ്റവിമുക്തനാക്കിയത്.
 
സഹപ്രവർത്തകയെ ഗോവയിലെ ഒരു റിസോർട്ടിൽ വെച്ച് ലൈംഗികപീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചുവെന്ന കേസിലാണ് വിധി. 2013ൽ രജിസ്റ്റർ ചെയ്‌ത കേസിൽ ബലാത്സംഗം,ലൈം‌ഗിക പീഡനം,തടഞ്ഞുവെയ്‌ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് തരുൺ തേജ്‌പാലിന് മേലെ ചുമത്തിയിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിപ്‌കോ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ സുന്ദർലാൽ ബഹുഗുണെ കൊവിഡ് ബാധിച്ച് മരിച്ചു