കാമുകിയെ കാണാൻ ഫ്ലാറ്റിൽ വലിഞ്ഞ് കയറി, റൂമിൽ യുവതിയുടെ ഭർത്താവിനെ കണ്ടതും ഞെട്ടി താഴെ വീണു; യുവാവിന് ദാരുണാന്ത്യം

വെള്ളി, 12 ജൂലൈ 2019 (07:45 IST)
കാമുകിയെ കാണാൻ പുലർച്ചെ ഫ്ലാറ്റിൽ വലിഞ്ഞു കയറിയ 19കാരന് ദാരുണാന്ത്യം. കാമുകിക്കൊപ്പം ഭർത്താവിനെ കൂടെ കണ്ടതോടെ നിയന്ത്രണയം വിട്ട് യുവാവ് താഴെ വീഴുകയായിരുന്നു. തലയടിച്ചായിരുന്നു വീണത്. മുംബൈയിലെ അഗ്രിപഡ എന്ന സ്ഥലത്ത് ബുധനാഴ്ച പുലര്‍ച്ചെ 2.30 മണിയോടെയായിരുന്നു സംഭവം. 
 
ഫ്ളാറ്റിന്റെ ഒന്‍പതാം നിലയിലേക്ക് പാരപ്പറ്റ് വഴി ജനലിലൂടെ വലിഞ്ഞു കയറുന്നതിനിടെയാണ് അപകടം.ബിഹാര്‍ സ്വദേശിയായ യുവാവ് ഇതേ ഫ്ളാറ്റില്‍ അമ്മാവനോടൊപ്പമാണ് താമസിക്കുന്നത്. തൊട്ടടുത്ത താമസക്കാരായ വിവാഹിതയായ യുവതിയുമായി യുവാവ് പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ അമ്മാവൻ യുവാവുമായി വഴക്കിട്ടിരുന്നു. 
 
തുടർന്ന് അമ്മാവൻ അറിയാതെ യുവതിയുടെ ഫ്ലാറ്റിലെത്താൻ യുവാവ് കണ്ടെത്തിയ മാർഗമാണ് അപകടത്തിൽ കലാശിച്ചത്. പുലര്‍ച്ചെയോടെ ഫ് ളാറ്റില്‍ വെള്ളം നിറയ്ക്കാന്‍ പോയ സുരക്ഷാ ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസിനേയും യുവാവിന്റെ സുഹൃത്തിനേയും വിവരം അറിയിക്കുകയായിരുന്നു. പൂര്‍ണമായും രക്തത്തില്‍ കുളിച്ചനിലയിലായിരുന്നു മൃതദേഹം. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 12 വയസുകാരിയെ ബലാത്സംഗം ചെയ്‌തു കൊന്നു; 32 ദിവസത്തിനുള്ളില്‍ യുവാവിന് വധശിക്ഷ വിധിച്ച് കോടതി