പൊലീസ് തല തല്ലിപ്പൊട്ടിച്ചെന്ന് ബിജെപി നേതാവ്; കല്ലുകൊണ്ട് സ്വയം തല പൊട്ടിക്കുന്ന എംഎല്‍എയുടെ വീഡിയോ പുറത്തുവിട്ട് പൊലീസ്

ജുമെറത് ബസാറില്‍ റാണി അവന്തി ഭായി ലോധിന്റെ പ്രതിമ സ്ഥാപിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.

Webdunia
വെള്ളി, 21 ജൂണ്‍ 2019 (11:37 IST)
പൊലീസിന്റെ ആക്രമണത്തില്‍ പരിക്കേറ്റെന്ന ബിജെപി എംഎല്‍എയുടെ ആരോപണം കള്ളമെന്ന് തെളിയിച്ച് പൊലീസ്. എംഎല്‍എ സ്വയം തല തല്ലിപ്പൊട്ടിക്കുന്നതിന്റെ വീഡിയോ പൊലീസ് പുറത്തുവിട്ടു. ഹൈദരാബാദിലെ ഗോശാമഹല്‍ എംഎല്‍എയായ ടി രാജാ സിംഗിന്റെ ആരോപണങ്ങളാണ് പൊലീസ് വീഡിയോ പുറത്തുവിട്ട് പൊളിച്ചത്.
 
ജുമെറത് ബസാറില്‍ റാണി അവന്തി ഭായി ലോധിന്റെ പ്രതിമ സ്ഥാപിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. കോര്‍പറേഷന്റെ അനുമതിയില്ലാതെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കം പൊലീസ് തടഞ്ഞതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ഇതിനിടെ പൊലീസ് തന്നെ ആക്രമിച്ചുവെന്നാണ് രാജയുടെ ആരോപണം. ഇത് കള്ളമാണെന്ന് തെളിയിക്കുന്നതാണ് പൊലീസ് പുറത്തുവിട്ട വീഡിയോ.
 
രാജ കല്ലുകൊണ്ട് സ്വയം തലയ്ക്ക് ഇടിക്കുന്നതും പൊലീസ് ഇയാളെ തടയാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയിലുള്ളത്. എംഎല്‍എയെ അക്രമിക്കുകയോ ലാത്തിച്ചാര്‍ജ് നടത്തുകയോ ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. എംഎല്‍എയാണ് പൊലീസുകാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്നും പൊലീസ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം

അപൂർവ ധാതുക്കൾ ഇന്ത്യയ്ക്ക് നൽകാം, യുഎസിന് കൊടുക്കരുതെന്ന് ചൈന

ക്ഷേമ പെന്‍ഷന്‍ കുടിശിക നവംബറില്‍ തീരും; കൈയില്‍ എത്തുക 3,600 രൂപ

മനുഷ്യരാരും ചന്ദ്രനിൽ പോയിട്ടില്ല, എല്ലാം തട്ടിപ്പ്; തെളിവുണ്ടെന്ന് കിം കദാർഷിയൻ

കശ്മീരിനെ മുഴുവനായി ഇന്ത്യയുമായി ഒന്നിപ്പിക്കാൻ പട്ടേൽ ആഹ്രഹിച്ചു, നെഹ്റു അനുവദിച്ചില്ല: നരേന്ദ്രമോദി

അടുത്ത ലേഖനം
Show comments