ടെലികോം കമ്പനികള്‍ ഇനി രണ്ട് വര്‍ഷത്തേക്ക് ഡേറ്റ, കോള്‍ രേഖകള്‍ സൂക്ഷിക്കും. ഇനി മുതല്‍ രണ്ടു വര്‍ഷത്തേക്ക് ഡേറ്റ, കോള്‍ വിശദാംശ രേഖകള്‍ സൂക്ഷിക്കാന്‍ ടെലികോം കമ്പനികളോടും ഇന്റര്‍നെറ്റ് സേവന ദാതാക്കളോടും ടെലികോം വകുപ്പ് ആവശ്യപ്പെട്ടു. സുരക്ഷാ ഏജന്‍സികളുടെ ആവശ്യപ്രകാരമാണ് പുതിയ ഭേദഗതി കൊണ്ടുവന്നത്. ഇതിനുമുമ്പ് ഒരു വര്‍ഷത്തേക്ക് സൂക്ഷിക്കാനായിരുന്നു അനുമതി ഉണ്ടായിരുന്നത്. സുരക്ഷാ കാരണങ്ങളാല്‍ സൂക്ഷം പരിശോധനയ്ക്കും മറ്റുമായി അത്തരെ രേഖകള്‍ ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം.