Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുകെയ്‌ക്ക് മറുപടി നൽകി ഇന്ത്യ, ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് 10 ദിവസം നിർബന്ധിത ക്വാറന്റീൻ

യുകെയ്‌ക്ക് മറുപടി നൽകി ഇന്ത്യ, ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് 10 ദിവസം നിർബന്ധിത ക്വാറന്റീൻ
, വെള്ളി, 1 ഒക്‌ടോബര്‍ 2021 (19:54 IST)
ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ എര്‍പ്പെടുത്തിയ യുകെയുടെ നടപടിയക്കെതിരേ തിരിച്ചടിച്ച് ഇന്ത്യ. വാക്‌സിൻ സർട്ടിക്കറ്റുണ്ടെങ്കിലും തിങ്കളാഴ്‌ച്ച മുതൽ ഇന്ത്യയിലെത്തുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാർക്കും 10 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയതായി ഇന്ത്യ പ്രഖ്യാപിച്ചു.
 
വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നിട്ടും ഇന്ത്യക്കാര്‍ക്കായി യുകെ ഭരണകൂടം ക്വാറന്റീൻ മാനദണ്ഡം നിർദേശിച്ചിരുന്നു. അതിന് സമാനമായ മാനദണ്ഡമാണ് ഇന്ത്യയിലും ഏർപ്പെടുത്തിയത്. ഇന്ത്യൻ പൗരന്മാർക്ക് നൽകുന്ന വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കാന്‍ യുകെ തയ്യാറാവാതിരുന്നത് ഇന്ത്യയുടെ അതൃപ്‌തിക്ക് കാരണമായിരുന്നു. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ഇന്ത്യ കനത്ത നടപടികളിലേക്ക് പോകുമെന്ന മുന്നറിയിപ്പും വിദേശകാര്യ മന്ത്രാലയം യു.കെയ്ക്ക് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടൻ വിക്രമിന്റെ പേരിലും മോൻസന്റെ തട്ടിപ്പ്, ബിനാമിയെന്ന പേരിൽ 50 കോടിക്ക് മട്ടാഞ്ചേരിയിലെ പുരാവസ്‌തു സ്ഥാപനം വാങ്ങാനെത്തി