സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണം; രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ജമ്മുവില്‍ സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം
കശ്‌മീരില്‍ സൈനികക്യമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നഗ്രോത സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം ഉണ്ടായത്. രണ്ട് സൈനികര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജമ്മുവില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന സൈനിക ക്യാമ്പാണ് നഗ്രോതയിലേത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് ആക്രമണം ഉണ്ടായത്. സൈനിക ക്യാമ്പില്‍ മൂന്നോളം ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം.
ആർമിയുടെ 16 കോർപ്പിന്റെ ആസ്ഥാനമാണ് നഗ്രോത. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പിന് സമീപത്തെ സ്കൂളുകളെല്ലാം അടച്ചിരിക്കുകയാണ്. ദേശീയ പാതയിലൂടെയുള്ള ഗതാഗതവും നിരോധിച്ചിരിക്കുകയാണ്.