പനി, ചുമ, ശ്വാസതടസം എന്നിവ നേരിടുന്ന എല്ലാവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും, മാർഗനിർദേശങ്ങളിൽ മാറ്റംവരുത്തി ഐസിഎംആർ

Webdunia
ശനി, 21 മാര്‍ച്ച് 2020 (14:06 IST)
ഡൽഹി: രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ പരിശോധന സംബന്ധിച്ച മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച്. ശ്വാസതടസം, പനി, ചുമ എന്നീ രോഗലക്ഷണങ്ങളുമായി ആശുപത്രികളിൽ എത്തുന്ന എല്ലാവരെയും കോവിഡ് 19 പരിശോധനയ്ക്ക് വിധേയരാക്കാൻ ഐസിഎംആറിന്റെ പുതിയ നിർദേശം.
 
കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച ആളുകളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരെയും ഹൈറിസ്ക് പട്ടികയിൽപ്പെട്ടവരെയും ലക്ഷണങ്ങൾ പ്രകടിപ്പിച്ചില്ല എങ്കിൽകൂടി പരിശോധനയ്ക്ക് വിധേയരാക്കാനും പുതുക്കിയ മാർഗനിർദേശത്തിൽ പറയുന്നു. രാജ്യാന്തര യാത്രകൾക്ക് ശേഷം തിരികെയെത്തിയവരെയും അവരുമായി ബന്ധപ്പെട്ട് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചവരെയുമാണ് ഇതുവരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നത്.
 
വൈറസിന്റെ സാമൂഹിക വ്യാപനം ചെറുക്കുന്നതിനായാണ് എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കാനുള്ള നീക്കം. അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 271 കടന്നതായാണ് റിപ്പോർട്ടുകൾ. സാമൂഹിക വ്യാപനം ഇതേവരെ ആരംഭിച്ചിട്ടില്ല എന്നാണ് ഐസിഎംആറിന്റെ നിഗമനം. ഇന്നലെ 12 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കേരളത്തിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയിരുന്നു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഎം ശ്രീ പദ്ധതിയില്‍ എല്‍ഡിഎഫില്‍ പൊട്ടിത്തെറി; സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി

ശബരിമല സ്വര്‍ണക്കൊളള: ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ധന് കൈമാറിയ സ്വര്‍ണം കണ്ടെത്തി

ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നോ? 90% ആളുകള്‍ക്കും ഈ റെയില്‍വേ നിയമം അറിയില്ല

ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം തനിക്ക് വിറ്റു; നിര്‍ണായക മൊഴിയുമായി സ്വര്‍ണ വ്യാപാരി

ആശങ്ക സർക്കാറിനെ അറിയിച്ചു, സംഘപരിവാർ വൽക്കരണം നടത്തിയാൽ സമരമെന്ന് എസ്എഫ്ഐ

അടുത്ത ലേഖനം
Show comments