Webdunia - Bharat's app for daily news and videos

Install App

ലൈംഗിക ബന്ധത്തിനിടെ കമിതാക്കളുടെ ശരീരത്തിലേക്ക് സൂപ്പര്‍ ഗ്ലൂ ഒഴിച്ച് മന്ത്രവാദി; മൃതദേഹം കണ്ടെത്തിയത് ശരീരങ്ങള്‍ ഒട്ടിപ്പിടിച്ച നിലയില്‍, അരുംകൊലയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് !

രാഹുലിന്റേയും സോനുവിന്റേയും കുടുംബം ദുര്‍മന്ത്രവാദിയായ ഭലേഷ് കുമാറിന്റെ വസതിയിലെ നിത്യസന്ദര്‍ശകരാണ്

Webdunia
വ്യാഴം, 24 നവം‌ബര്‍ 2022 (11:42 IST)
രാജസ്ഥാനിലെ ജയ്പൂരില്‍ ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി അരുംകൊല. കമിതാക്കളുടെ മൃതദേഹം വനത്തിനുള്ളില്‍ നിന്ന് ലഭിച്ചതിനു പിന്നാലെയാണ് കേസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. സംഭവത്തില്‍ മന്ത്രവാദി അറസ്റ്റിലായി. 
 
ഈ മാസം 18 നാണ് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ രാഹുല്‍ മീണ (30), വീട്ടമ്മയായ സോനു കവാര്‍ (28) എന്നിവരുടെ മൃതദേഹം വനത്തിനുള്ളില്‍ നിന്ന് ഒട്ടിപ്പിടിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും വിവസ്ത്രരായിരുന്നു. ഇരുവരുടെയും ശരീരം ഒട്ടിപ്പിടിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് ലൈംഗികബന്ധത്തിനിടെയാണ് മരണം നടന്നിരിക്കുന്നതെന്ന് പൊലീസിന് വ്യക്തമായത്. 
 
ഭലേഷ് കുമാര്‍ എന്ന മന്ത്രവാദിയാണ് സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്. ഉദയ്പൂരിലെ ഗോഗുണ്ട വനത്തിനുള്ളില്‍ നിന്നാണ് നഗ്ന മൃതദേഹം പൊലീസ് കണ്ടെത്തിയത്. 
 
രാഹുലിന്റേയും സോനുവിന്റേയും കുടുംബം ദുര്‍മന്ത്രവാദിയായ ഭലേഷ് കുമാറിന്റെ വസതിയിലെ നിത്യസന്ദര്‍ശകരാണ്. ഭലേഷ് കുമാറിന്റെ നിര്‍ദേശങ്ങള്‍ കേട്ട് ഇരുവരുടെയും കുടുംബങ്ങള്‍ പൂജകള്‍ നടത്താറുണ്ട്. ഈ പരിചയമാണ് ഇരുവരെയും അടുപ്പിച്ചത്. രാഹുലും സോനുവും പ്രണയത്തിലായിരുന്നു. ഇരുവരും വേറെ വിവാഹം കഴിച്ചെങ്കിലും പ്രണയബന്ധം തുടര്‍ന്നു. ഇതേ തുടര്‍ന്ന് രാഹുലും രാഹുലിന്റെ ഭാര്യയും തമ്മില്‍ വഴക്ക് പതിവായിരുന്നു. രാഹുലിന് സോനുവുമായുള്ള ബന്ധത്തെ കുറിച്ച് രാഹുലിന്റെ ഭാര്യയെ അറിയിച്ചത് മന്ത്രവാദി ഭലേഷ് കുമാര്‍ ആണ്. ഇതോടെ ഭലേഷ് കുമാറിനെ രാഹുല്‍ അപകീര്‍ത്തിപ്പെടുത്താനും പീഡനക്കേസ് നല്‍കുമെന്ന് ഭീഷണിപ്പെടുത്താനും തുടങ്ങി. ഇതിനു പിന്നാലെയാണ് രാഹുലിനെ അപായപ്പെടുത്താന്‍ ഭലേഷ് കുമാര്‍ ശ്രമിച്ചത്. 
 
പ്രത്യേക പൂജയ്ക്കായി വനത്തിലേക്ക് വരണമെന്ന് തെറ്റിദ്ധരിപ്പിച്ച് രാഹുലിനേയും സോനുവിനേയും ഭലേഷ് കുമാര്‍ ഉദയ്പൂരിലുള്ള വനാതിര്‍ത്തിയിലേക്ക് എത്തിക്കുകയായിരുന്നു. തന്റെ മുന്‍പില്‍ വെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനും ആവശ്യപ്പെട്ടു. ഇരുവരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട സമയത്ത് സൂപ്പര്‍ ഗ്ലൂ പശ ഇരുവരുടെയും ശരീരത്തിലേക്ക് മന്ത്രവാദി ഒഴിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. 
 
നവംബര്‍ 15 നാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. കമിതാക്കളുടെ ശരീരത്തിലേക്ക് ഒഴിക്കാന്‍ 50 ഓളം സൂപ്പര്‍ ഗ്ലൂ പാക്കറ്റ് വാങ്ങി അത് പ്രത്യേകം ഒരു ടിന്നില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇരുവരുടെയും ശരീരം ഒട്ടിപ്പിടിച്ചതോടെ കത്തിയും കല്ലും ഉപയോഗിച്ച് മന്ത്രവാദി ഇവരെ കൊലപ്പെടുത്തി. ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്നാണ് ഇരുവരും മരിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

പറന്നുയരുന്നതിന് തൊട്ട് മുമ്പ് അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു, യാത്രക്കാരെ സ്ലൈഡുകള്‍ വഴി തിരിച്ചിറക്കി

റെയിൽവേ ജോലി തട്ടിപ്പിന് യുവതി പിടിയിലായി

രണ്ട് ഇരുമ്പ് കമ്പികൾ മുറിച്ചുമാറ്റി, കാണാതിരിക്കാൻ നൂലുകൾ കെട്ടി; ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: പുതിയൊരു സെൻട്രൽ ജയിൽ കൂടി നിർമ്മിക്കുന്നു

അടുത്ത ലേഖനം
Show comments