Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രീകളെ അസഭ്യം പറയുന്നത് പൊതുസ്ഥലത്തല്ലെങ്കിലും ക്രിമിനൽ കുറ്റമെന്ന് ഹൈക്കോടതി

സ്ത്രീകളെ അസഭ്യം പറയുന്നത് പൊതുസ്ഥലത്തല്ലെങ്കിലും ക്രിമിനൽ കുറ്റമെന്ന് ഹൈക്കോടതി
, ചൊവ്വ, 22 നവം‌ബര്‍ 2022 (19:23 IST)
പൊതുസ്ഥലത്തുവെച്ചല്ലെങ്കിൽ പോലും സ്ത്രീകളെ അസഭ്യം പറഞ്ഞാൽ ക്രിമിനൽ കുറ്റമെന്ന് മദ്രാസ് ഹൈക്കോടതി. പരസ്യമായിട്ടല്ലെങ്കിൽ പോലും സ്ത്രീകളെ അപമാനിക്കുന്നത് ഇന്ത്യൻ ശിക്ഷാ നിയമം 354 പ്രകാരം കുറ്റകരമാണെന്ന് കോടതി വ്യക്തമാക്കി.
 
വീടിന് മുന്നിലെ വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട് സ്ത്രീകളോട് അസഭ്യം പറഞ്ഞയാൾ, എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. അയൽവീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തൂം വിധത്തിൽ ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ സ്ത്രീകളെ അസഭ്യം പറഞ്ഞെന്നാണ് കേസ്. സ്ത്രീകളുടെ പരാതിയിൽ കില്പോക്ക് പോലീസാണ് കേസെടുത്തത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വ്യാജ റിവ്യൂ നൽകി സാധനങ്ങൾ വിറ്റഴിക്കേണ്ട, ഇ കൊമേഴ്സ് സൈറ്റുകൾക്ക് മൂക്കയറിടാൻ കേന്ദ്രം