Select Your Language

Notifications

webdunia
webdunia
webdunia
webdunia

നേത്രരോഗം പാരമ്പര്യമായി മക്കള്‍ക്കും വന്നു; 32കാരി മക്കളെ വെട്ടിക്കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

തന്റെ ജീവിത സാഹചര്യം വിവരിക്കുന്ന ആറു പേജുള്ള കുറുപ്പും യുവതി എഴുതി വച്ചിട്ടുണ്ട്.

thejasvini

സിആര്‍ രവിചന്ദ്രന്‍

, ശനി, 19 ഏപ്രില്‍ 2025 (12:53 IST)
thejasvini
തന്റെ നേത്രരോഗം പാരമ്പര്യമായി മക്കള്‍ക്കും വന്നതില്‍ മനംനൊന്ത് 32കാരി മക്കളെ വെട്ടിക്കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ഗജുലരാമരത്താണ് സംഭവം. തന്റെ ജീവിത സാഹചര്യം വിവരിക്കുന്ന ആറു പേജുള്ള കുറുപ്പും യുവതി എഴുതി വച്ചിട്ടുണ്ട്. തേജസ്വിനി എന്ന യുവതിയാണ് 9, 11 വയസ്സുള്ള ആണ്‍മക്കളെ വെട്ടിക്കൊലപ്പെടുത്തി അപ്പാര്‍ട്ട്‌മെന്റിന് മുകളില്‍ നിന്ന് ചാടി മരിച്ചത്. 
 
തേജസ്വിനിക്ക് ഉണ്ടായ നേത്രരോഗം രണ്ടു കുട്ടികള്‍ക്കും ഉണ്ടായിരുന്നു. ഓരോ നാലുമണിക്കൂറിലും തുള്ളി മരുന്ന് ഒഴിച്ചില്ലെങ്കില്‍ കാഴ്ചമങ്ങുന്ന അവസ്ഥയായിരുന്നു ഇവര്‍ക്ക്. തന്റെ രോഗം പാരമ്പര്യമായി മക്കള്‍ക്കും വന്നതില്‍ തേജസ്വിനിക്ക് കുറ്റബോധവും സംഘര്‍ഷവും ഉണ്ടായിരുന്നു. ഇത് അവരുടെ മാനസികാവസ്ഥയെ സാരമായി ബാധിച്ചു. ആത്മഹത്യ കുറുപ്പില്‍ ഭര്‍ത്താവുമായുണ്ടായ വഴക്കിനെ കുറിച്ചും തേജസ്വിനി പറയുന്നു.
 
വഴക്കിനിടെ 'പോയി മരിക്കു' എന്ന് ഭര്‍ത്താവ് പറഞ്ഞതായും തേജസിനി കുറിപ്പില്‍ പറയുന്നു. രോഗവും മാനസികാവസ്ഥ തകര്‍ന്നതും മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. കോടാലി ഉപയോഗിച്ചാണ് രണ്ടു മക്കളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അപാര്‍ട്‌മെന്റിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി മരിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാനഡയിൽ ബസ് കാത്തുനിൽക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു