Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ചു, യുവതി കൃഷിയിടത്തിൽ പ്രസവിച്ചു

കണ്ണില്ലാത്ത ക്രൂരത

ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ചു, യുവതി കൃഷിയിടത്തിൽ പ്രസവിച്ചു
, ചൊവ്വ, 19 ഡിസം‌ബര്‍ 2017 (08:33 IST)
ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് യുവതി കൃഷിയിടത്തിൽ പ്രസവിച്ചു. മധ്യപ്രദേശിലെ ദിന്ദോറ്റി ജില്ലയിലാണ് സംഭവം. ഗർഭസ്ഥ ശിശു വയറ്റിൽ വെച്ച് തന്നെ മരിച്ചുവെന്ന കാരണം പറഞ്ഞാണ് അധികൃതർ യുവതിക്ക് ചികിത്സ നിഷേധിച്ചത്. 
 
കഴിഞ്ഞ ദിവസം അർധരാത്രിയാണ് യുവതി വീട്ടുകാർക്കൊപ്പം ആശുപത്രിയിൽ എത്തിയത്. പുലർച്ചെ മൂന്ന് മണിക്ക് യുവതിക്ക് പ്രസവ വേദന ആരംഭിച്ചെങ്കിലും നഴ്സ് ഇവരെ നോക്കാൻ തയ്യാറായില്ല. കുട്ടി മരിച്ചുവെന്ന കാരണത്താൽ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയയിരുന്നു.
 
ആശുപത്രിയിൽ നിന്നും പുറത്തായ യുവതിയ്ക്ക് വീണ്ടും വേദന ആരംഭിച്ചു. ഇതോടെ നാട്ടുകാരായ സ്ത്രീകളാണ് യുവതിക്ക് സൗകര്യമൊരുക്കി നൽകിയത്. പിന്നീട് ബന്ധുക്കളെത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓഖി ദുരന്തം; പ്രധാനമന്ത്രി ഇന്ന് പൂന്തുറ സന്ദർശിക്കും, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും