Publish Date: Fri, 05 Jun 2020 (08:33 IST)
Updated Date: Fri, 05 Jun 2020 (09:46 IST)
സ്ത്രീധനമായി ബൈക്ക് കിട്ടാത്തതിന്റെ ദേഷ്യത്തില്‍ ഭാര്യയുടെ ഫോണ്‍നമ്പറും ഫോട്ടോയും ഓണ്‍ലൈനിലിട്ട് ലൈംഗികവൃത്തിക്കെന്ന് പരസ്യംചെയ്തയാളെ പൊലീസ് അറസ്റ്റുചെയ്തു. ഉത്തര്‍പ്രദേശിലെ തൂതിയ ഗ്രാമത്തില്‍ പുനീത് എന്നയാളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഭാര്യയുടെ ഫോണിലേക്ക് നിരന്തരം ഫോണ്‍ കോളുകള്‍ വരുന്നതിനെ തുടര്‍ന്ന് ഇവര്‍ സൈബര്‍സെല്ലില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവാണ് സംഭവത്തിലെ പ്രതിയെന്ന് കണ്ടുപിടിക്കുന്നത്.
ബൈക്ക് ലഭിക്കാത്തതിനെ തുടര്‍ന്ന് നിരാശനായ ഇയാള്‍ ഭാര്യയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഉപദ്രവം കാരണം യുവതി സ്വന്തം വീട്ടിലാണ് കുറച്ചുദിവസങ്ങളായി താമസിക്കുന്നത്.