Select Your Language

Notifications

webdunia
webdunia
webdunia
webdunia

എ ടി എം ഹൈടെക് മോഷണം; മുഖ്യപ്രതി മുംബൈയിൽ പിടിയിൽ, കൂട്ടാളികൾക്കായി വലവിരിച്ച് പൊലീസ്

എ.ടി.എം. കവര്‍ച്ച: മുഖ്യപ്രതി മുംബൈയില്‍ പിടിയിൽ

എ ടി എം ഹൈടെക് മോഷണം; മുഖ്യപ്രതി മുംബൈയിൽ പിടിയിൽ, കൂട്ടാളികൾക്കായി വലവിരിച്ച് പൊലീസ്
തിരുവനന്തപുരം , ബുധന്‍, 10 ഓഗസ്റ്റ് 2016 (07:19 IST)
തലസ്ഥാനത്തെ എ ടി എമ്മുകളിൽ നിന്നും ലക്ഷക്കണക്കിന് പണം തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ പിടിയിൽ. കവർച്ച നടത്തിയവരിൽ മുഖ്യപ്രതിയും റുമാനിയയിലെ ക്രയോവ സ്വദേശി മരിയൻ ഗബ്രിയേൽ (47) ആണ് പൊലീസ് പിടിയിലായത്. മുംബൈ പൊലീസിന്റെയും കേരള പൊലീസിന്റെയും സംയുക്ത നീക്കത്തിലൂടെ ചൊവ്വാഴ്ച വൈകിട്ടാണ് ഇയാലെ അറസ്റ്റ് ചെയ്തത്. പൊലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
 
പ്രതിയെ ചോദ്യം ചെയ്യുന്നതിനായും തെളിവെടുപ്പ് നടത്തുന്നതിനായും ഇന്ന് കേരളത്തിലെത്തിച്ചെക്കും. മുംബൈയിൽ ഇയാൾ താമസിച്ചിരുന്ന ഹോട്ടലിൽ ഇന്നലെ പൊലീസ് പരിശോധന നടത്തി. പരിശോധനയിൽ സംഭവവുമായി ബന്ധപ്പെട്ട് ചില നിർണായക വിവരങ്ങൾ ലഭിച്ചെന്നാണ് സൂചന. 
 
മോഷണത്തിന് പിന്നിൽ മൂന്ന് പേരാണെന്ന് എടിഎമ്മിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. പിടിയിലായ ഗബ്രിയെലിനെ കൂടാതെ ക്രിസ്റ്റിയൻ വിക്ടർ (26), ബോദ്ഗീൻ ഫ്ലോറിൻ(25) എന്നിവരാണ് സംഘത്തിലുള്ള മറ്റ് രണ്ട് പേർ. ഇവർക്കായുള്ള വല പൊലീസ് വിരിച്ചു കഴിഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലാപ്‌ടോപും ക്രിക്കറ്റ് ബാറ്റുമെടുക്കേണ്ട കുട്ടികള്‍ കല്ലുകളെടുക്കുന്നത് ദുഃഖകരം; കശ്‌മീർ വിഷയത്തിൽ ഒടുവിൽ പ്രധാനമന്ത്രി പ്രതികരിച്ചു