Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്ന് ആരംഭിയ്ക്കും; ആദ്യ ഡോസ് സ്വീകരിയ്കുക ഹരിയാന മന്ത്രി അനിൽ വിജാസ്

കൊവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്ന് ആരംഭിയ്ക്കും; ആദ്യ ഡോസ് സ്വീകരിയ്കുക ഹരിയാന മന്ത്രി അനിൽ വിജാസ്
, വെള്ളി, 20 നവം‌ബര്‍ 2020 (08:27 IST)
ഇന്ത്യ തദ്ദേശിയമായി വികസിപ്പിയ്ക്കുന്ന കൊവിഡ് വാക്സിൻ കൊവാക്സിന്റെ മനുഷ്യരിലുള്ള മുന്നാംഘട്ട പരീക്ഷണത്തിന് ഇന്ന് തുടക്കമാകും. ഹരിയാന മന്ത്രി അനിൽ വിജാസ് ആണ് മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ ആദ്യ ഡോസ് സ്വീകരിയ്ക്കുക, വാക്സിൻ സ്വീകരിയ്ക്കാൻ അനിൽ വിജാസ് നേരത്തെ തന്നെ സന്നധദ്ധത അറിയിച്ചിരുന്നു. വെള്ളിയാഴ്ച 11 മണിയോടെ താൻ വാക്സിൻ സ്വീകരിയ്ക്കും എന്ന് അനിൽ വിജാസ് ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.  
 
25 ഓളം കേന്ദ്രങ്ങളിലായി 25,000 പേരിലാണ് മൂന്നാം ഘട്ടത്തിൽ വാക്സിൻ പരീക്ഷിയ്ക്കുന്നത്. അടുത്ത വർഷം തുടക്കത്തിൽ വാക്സിൻ ലഭ്യമാക്കാനാകും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്. രാജ്യത്ത് അടുത്ത നാലു മാസങ്ങൾക്കകം വാക്സിൻ തയ്യാറാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർഷൻ വ്യക്തമാക്കിയിരുന്നു. 2021 ജൂലൈ- ആഗസ്റ്റ് മാസങ്ങളിൽ 40 കോടി മുതൽ 50 കോടി വരെ ഡോസ് കൊവിഡ് വാക്സിൻ ഇന്ത്യ ശേഖരിയ്ക്കും എന്നും കേന്ര ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ശബ്ദസന്ദേശം തന്റേതുതെപോലെ തോന്നുന്നെങ്കിലും പൂർണമായും ഉറപ്പില്ല'; ഓർത്തെടുക്കാനാകുന്നില്ലെന്ന് സ്വപ്ന