യാത്രക്കാര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന ഇന്ത്യയിലെ ഏക ട്രെയിന്‍ ഇതാണ്
ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലകളില്‍ ഒന്നായ ഇന്ത്യന്‍ റെയില്‍വേ പ്രതിദിനം ഏകദേശം 13,000 പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നു.
ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലകളില്‍ ഒന്നായ ഇന്ത്യന്‍ റെയില്‍വേ പ്രതിദിനം ഏകദേശം 13,000 പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നു. ഇത് രാജ്യത്തുടനീളം ദിവസേന ദശലക്ഷക്കണക്കിന് യാത്രക്കാരെ എത്തിക്കുന്നു. ഇന്ത്യയിലെ ട്രെയിന്‍ യാത്രകള്‍ തന്നെ ഒരു അനുഭവമാണ്. പ്രത്യേകിച്ചും യാത്രക്കാര്‍ക്ക് യാത്രയ്ക്കിടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ചൂടുള്ള ഭക്ഷണം ആസ്വദിക്കാന്‍ കഴിയുമ്പോള്‍, അത് കൂടുതല്‍ ആസ്വാദ്യകരമാകും. ഇന്ത്യന്‍ റെയില്‍വേ നടത്തുന്ന മിക്ക ട്രെയിനുകളും പണമടച്ചുള്ള ഭക്ഷണം വാഗ്ദാനം ചെയ്യുന്ന പാന്‍ട്രി സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും യാത്രയിലുടനീളം യാത്രക്കാര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന ഒരു പ്രത്യേക ട്രെയിന്‍ ഉണ്ട്.
ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി ഇത് ചെയ്തുവരുന്നു. സച്ച്ഖണ്ഡ് എക്‌സ്പ്രസിനെ (12715) ക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. യാത്രയിലുടനീളം യാത്രക്കാര്‍ക്ക് ചൂടുള്ള ഭക്ഷണം പൂര്‍ണ്ണമായും സൗജന്യമായി നല്‍കുന്നു. മറ്റ് ട്രെയിനുകളില്‍ നിന്ന് വ്യത്യസ്തമായി സച്ച്ഖണ്ഡ് എക്‌സ്പ്രസ് അതിന്റെ 2,081 കിലോമീറ്റര്‍ യാത്രയിലുടനീളം യാത്രക്കാര്‍ക്ക് സൗജന്യ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ വാഗ്ദാനം ചെയ്യുന്നു.
അമൃത്സറിനും നന്ദേഡിനും ഇടയില്‍ ഓടുന്ന സച്ച്ഖണ്ഡ് എക്‌സ്പ്രസ് മൊത്തം 2,081 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നു, രണ്ട് പ്രമുഖ സിഖ് മത കേന്ദ്രങ്ങളായ അമൃത്സറിലെ ശ്രീ ഹര്‍മന്ദിര്‍ സാഹിബിനെയും നന്ദേഡിലെ ശ്രീ ഹസൂര്‍ സാഹിബിനെയും - ബന്ധിപ്പിക്കുന്നു. 2,000 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള യാത്രയില്‍ സച്ച്ഖണ്ഡ് എക്‌സ്പ്രസ് 39 സ്റ്റേഷനുകളില്‍ നിര്‍ത്തുന്നു. കൂടാതെ ഈ ആറ് സ്റ്റോപ്പുകളില്‍ യാത്രക്കാര്‍ക്ക് സൗജന്യ ഭക്ഷണവും വാഗ്ദാനം ചെയ്യുന്നു.