Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൂത്തുക്കുടിയിലെ പൊലീസിന്റെ നരനായാട്ട് ആസൂത്രിതം; വാഹനങ്ങൾക്ക് മുകളിൽ കയറി തിരഞ്ഞുപിടിച്ച് വെടിയുതിർത്തു, പിന്നോട്ടില്ലെന്ന് സമരക്കാർ

ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

തൂത്തുക്കുടിയിലെ പൊലീസിന്റെ നരനായാട്ട് ആസൂത്രിതം; വാഹനങ്ങൾക്ക് മുകളിൽ കയറി തിരഞ്ഞുപിടിച്ച് വെടിയുതിർത്തു, പിന്നോട്ടില്ലെന്ന് സമരക്കാർ
തൂത്തുക്കുടി , ബുധന്‍, 23 മെയ് 2018 (11:06 IST)
തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് കോപ്പർ യൂണിറ്റ് വിരുദ്ധ സമരത്തിനു നേരെ പൊലീസ് നടത്തിയ വെടിവെയ്പ്പ് ആസൂത്രിതമെന്ന ആരോപണം ശക്തമാകുന്നു. 10 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ പൊലീസ് ആൾക്കാരെ തിരഞ്ഞുപിടിച്ച് വെടിയുതിർക്കുകയായിരുന്നുവെന്ന് വ്യക്തമാകുന്നു.
 
ഇന്നലെ വൈകിട്ട് നടന്ന സംഭവത്തിൽ 10 പേർ കൊല്ലപ്പെട്ടു. 17 വയസുള്ള ഒരു കോളേജ് വിദ്യാർത്ഥിയും കൊല്ലപ്പെട്ടവരിൽ  ഉൾപ്പെടുന്നു. നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ കയറി നിന്ന് പൊലീസുകാര്‍ സമരക്കാരെ തിരഞ്ഞുപിടിച്ചു വെടിവെയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. ഇതോടെയാണ് സംഭവം ആസൂത്രിതമായിരുന്നുവെന്ന് ശക്തമാകുന്നത്. 
 
പൊലീസ് വാഹനത്തിന്റെ മുകളില്‍ കയറി നിന്ന് സാധാരണ വസ്ത്രത്തില്‍ പൊലീസുകാരന്‍ സമരക്കാര്‍ക്കുനേരെ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ന്യൂസ് 18 തമിഴ്നാട്, പുതിയ തലമുറൈ എന്നീ ചാനലുകളാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
 
സാധാരണ ഗതിയില്‍ നിയന്ത്രണാതീതമായ സംഭവികാസങ്ങളുണ്ടായാല്‍ പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ക്കും. എന്നാല്‍ പൊലീസുകാര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തില്ല. പകരം വാഹനങ്ങള്‍ക്ക് മുകളില്‍ കയറി നിന്ന് സമരക്കാര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു എന്ന് ദൃശ്യങ്ങളില്‍ കാണാം.
 
മേഖലയിൽ അഞ്ചിലേറെ ആളുകൾ ചേർന്നുള്ള പ്രകടനങ്ങളോ പ്രതിശേധങ്ങളോ പാടില്ല എന്ന് നേരത്തെ തന്നെ കളക്ടർ 144 വകുപ്പ് പ്രകരം ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇത് ലംഘിച്ചെത്തിയ സമരക്കാർ പോലീസ് വാഹനവും സ്വകര്യ ബസ്സുകളും തകർത്തു. പൊലീസിനു നേരെ കല്ലേറും തുടങ്ങിയതോടെ വെടിവെക്കാൻ ഉത്തരവിടുകയായിരുന്നു. 
 
സംഘർഷത്തിനിടെ കളക്ട്രേറ്റിലേക്ക് അതിക്രമിച്ച് കയറിയ സമരക്കാർ വാഹനങ്ങൾക്ക് തീയിടുകയും. ഓഫീസിനു നേരെ കല്ലെറിയുകയും ചെയ്തു. സ്റ്റെർലൈറ്റ് കോപ്പർ യൂണിറ്റിനെതിരെയുള്ള സമരം 100 ദിവസം കടന്നതൊടെ സമരം ശക്തിപ്പെടുത്തൻ തീരുമാനിച്ചതിന്റെ ഭാഗമായാണ്  വലിയ പ്രക്ഷോഭം ഉയർത്തി സമരക്കാർ രംഗത്ത് വന്നത്.
 
നേരത്തെ കമ്പനിക്കെതിരെ സമരസമിതി സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും പിഴയടച്ച് പ്രവർത്തനം തുടരാൻ കോടതി അനനുമതി നൽകുകയായിരുന്നു.
 
സമരത്തിന് വിവിധ സംഘടനകളും കോളേജ് വിദ്യാർത്ഥികളും പിന്തുണ പ്രഖ്യാപിക്കുകയും സമരത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. മക്കൾ നീതിമയ്യം നേതാവും നടനുമായ കമൽ ഹാസനും രജനികാന്തും നേരത്തെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എസ്എൻഡിപിയോട് കൂറ് പുലർത്തുന്നവര്‍ക്ക് ചെങ്ങന്നൂരില്‍ വോട്ട്: വെള്ളാപ്പള്ളി