Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു മാസത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത് 453 ഹോം ക്വാറന്റൈൻ ലംഘനം, മാസ്‌ക് ധരിക്കാത്തതിന് 3262 കേസുകൾ

ഒരു മാസത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത് 453 ഹോം ക്വാറന്റൈൻ ലംഘനം, മാസ്‌ക് ധരിക്കാത്തതിന് 3262 കേസുകൾ
, ബുധന്‍, 27 മെയ് 2020 (19:21 IST)
സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാസ്‌ക് ധരിക്കാത്തതിന്റെ പേരിൽ മാത്രം 3262 കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. ക്വറന്റൈൻ ലംഘിച്ചതിന് ഇന്ന് മാത്രം 38 കെസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
 
മെയ് 4 മുതല്‍ 25 വരെ സംസ്ഥാനത്ത് ഹോം ക്വാറന്റീനില്‍ കഴിഞ്ഞത് 78894 പേരാണ്.ഇതിൽ 468 പേരാണ് ക്വാറന്റൈൻ നിർദേശങ്ങൾ ലംഘിച്ചത്. 453 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു.ഉദ്യോഗസ്ഥരുടെ ചെക്കിങ്ങിനിടെ 145 കേസുകളും അയൽവാസികൾ നൽകിയ പരാതിയുടെ അടിസ്ഥനത്തിൽ 48 കേസുകളും മൊബൈല്‍ ആപ്ലിക്കേഷന്‍ പോലുള്ള സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ 260 ക്വാറന്റീന്‍ ലംഘനങ്ങള്‍ കണ്ടെത്തി.
 
ഹോം ക്വറന്റൈൻ ലംഘനം തടയാൻ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും രോഗവ്യാപന തോത് വലിയ തോതില്‍ പിടിച്ചുനിര്‍ത്താന്‍ സാധിച്ചത് ഹോം ക്വാറന്റീന്‍ സംവിധാനം ഒരുക്കിയതിനാലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രവാസികള്‍ക്ക് സൗജന്യം കൊടുക്കുന്നത് ഔദാര്യമല്ല, അതിനുള്ള ഇച്ഛാശക്തി കാണിക്കണമെന്ന് സംവിധായകൻ വിനയൻ