Select Your Language

Notifications

webdunia
webdunia
webdunia
webdunia

പശുക്കളെ കൊല്ലുന്നവരെ തുക്കിക്കൊല്ലുമെന്ന് ബിജെപി നേതാവും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ രമൺ സിംഗ്

പശുക്കളെ കൊല്ലുന്നവർക്കുള്ള ശിക്ഷ തൂക്കുകയർ: ഛത്തീസ്ഗഡ് മുഖ്യമന്ത്രി

പശുക്കളെ കൊല്ലുന്നവരെ തുക്കിക്കൊല്ലുമെന്ന് ബിജെപി നേതാവും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ രമൺ സിംഗ്
റായ്പുർ , ശനി, 1 ഏപ്രില്‍ 2017 (20:31 IST)
വിവാദ പ്രസ്‌താവനയുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രമൺ സിംഗ് രംഗത്ത്. പശുക്കളെ കൊല്ലുന്നവരെ തൂക്കിലേറ്റുകയാണ് വേണ്ടത്. അതിന് ഞങ്ങൾ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഛത്തീസ്ഗഡിൽ പശുവിനെ കൊല്ലാന്‍ അനുവദിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് രമൺ സിംഗ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

കഴിഞ്ഞ 15 വർഷത്തെ ബിജെപി ഭരണത്തിനിടെ സംസ്ഥാനത്ത് പശുക്കളെ കൊന്നതായി തനിക്കറിയില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ കുറ്റക്കാരെ തൂക്കിലേറ്റാന്‍ മടിക്കില്ലെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി പറഞ്ഞു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെപ്പോലെ ഗോവധത്തിനെതിരെ ഛത്തീസ്ഗഡ് സർക്കാർ കടുത്ത നിലപാടു സ്വീകരിക്കുമോ എന്ന് മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോഴായിരുന്നു രമൺ സിംഗിന്റെ പ്രസ്താവന.

ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ പശുവിനെ കൊന്നാൽ ജീവപര്യന്തം ശിക്ഷയാണ് ലഭിക്കുക. ഇതിനായി ഗോ സംരക്ഷണ നിയമത്തിൽ സർക്കാർ നിയമഭേദഗതി വരുത്തിയിരുന്നു.  പശുവിനെ ഇറച്ചിക്കായി വിൽക്കുന്നതും കയറ്റുമതിചെയ്യുന്നതും പൂർണമായും നിരോധിക്കുകയും ചെയ്‌തു.

പുതിയ നിയമ പ്രകാരം മൃഗങ്ങളെ കടത്താനുപയോഗിച്ച വാഹനങ്ങൾ എന്നേക്കുമായി പിടിച്ചെടുക്കുകയും ചെയ്യും. ഇതിന് കൂട്ട് നില്‍ക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപയാണ് പിഴ ശിക്ഷ ലഭിക്കുക.

1954ലെ മൃഗസംരക്ഷണ നിയമം 2011ൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഭേദഗതി ചെയ്താണ് പശുവിനെ കൊല്ലുന്നത്  ഏഴുവർഷം തടവു ലഭിക്കുന്ന കുറ്റമാക്കിയും അറക്കുന്നതിനു വേണ്ടി പശുവിനെ കടത്തുന്നതും കുറ്റകരമാക്കിയും നിയമം കൊണ്ടുവന്നത്. അതിനു ശേഷം പശുവിനെ അറക്കുന്നവർക്ക് 2011ലെ നിയമ പ്രകാരം ഏഴുവർഷം തടവും 50,000 രൂപ പിഴയുമായിരുന്നു ലഭിച്ചിരുന്നത്. ഇതാണ് വീണ്ടും ദേഭഗതി ചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി ജയിക്കും, ഞാന്‍ രാഷ്‌ട്രീയം നിര്‍ത്തുന്നു; ബിജെപിയെ ആക്രമിച്ച് വെള്ളാപ്പള്ളി വീണ്ടും