ഉത്തര്‍പ്രദേശില്‍ ഒറ്റ ദിവസം ഇടിമിന്നലേറ്റ് മരിച്ചത് 38 പേര്‍!

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 11 ജൂലൈ 2024 (17:43 IST)
ഉത്തര്‍പ്രദേശില്‍ ഒറ്റ ദിവസം ഇടിമിന്നലേറ്റ് മരിച്ചത് 38 പേര്‍. ബുധനാഴ്ചയാണ് ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ ഇടിമിന്നലേറ്റ് നിരവധിപേര്‍ മരണപ്പെട്ടത്. പ്രദാപ്ഗര്‍ഗില്‍ 11 പേരും സുല്‍ത്താന്‍പൂരില്‍ ഏഴുപേരും ചന്ദൗലിയില്‍ ആറുപേരും മെയിന്‍പുരിയില്‍ അഞ്ചുപേരും പ്രയാഗ്രാജില്‍ നാലുപേരുമാണ് ഇടിമിന്നലേറ്റ് മരണപ്പെട്ടത്. കൂടാതെ വാരണാസി, ഹത്രാസ്, ദോരിയ, ആയുരയ്യ, സിദ്ധാര്‍ത്ഥനഗര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതം ഇടിമിന്നലേറ്റ് മരിച്ചിട്ടുണ്ട്. 
 
അതേസമയം ഇടിമിന്നലേറ്റ് നിരവധിപേര്‍ക്കാണ് പരിക്കേറ്റത്. ഇവരെല്ലാം ചികിത്സയിലാണ്. കൃഷിയിടത്തില്‍ ജോലി ചെയ്തിരുന്നവര്‍ക്കും മീന്‍പിടുത്തത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്കുമാണ് കൂടുതല്‍ ഇടിമിന്നലേറ്റത്. ഇടിമിന്നലിനെതിരെ ജാഗ്രത അത്യാവശ്യമാണ്. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍  എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്നാറില്‍ സ്‌കൈ ഡൈനിങ്ങിനിടെ 150 അടി ഉയരത്തില്‍ കുടുങ്ങി വിനോദസഞ്ചാരികള്‍; താഴെയിറക്കാന്‍ നടപടികള്‍ സ്വീകരിച്ചു

വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പാസോ സ്‌പോട്ട് ബുക്കിംഗ് പാസോ ഉള്ള ഭക്തരെ മാത്രം സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചാല്‍ മതി: ഹൈക്കോടതി

തദ്ദേശ തിരഞ്ഞെടുപ്പ്: പോസ്റ്ററുകളില്‍ അച്ചടി വിവരങ്ങളും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തണം

കുടിയേറ്റം അമേരിക്കയുടെ സാങ്കേതിക പുരോഗതിക്ക് തുരങ്കം വെച്ചു, മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിർത്തുന്നതായി ട്രംപ്

Rahul Mamkootathil: നാറിയവനെ താങ്ങരുത്, നാറും: രാഹുൽ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ രണ്ടഭിപ്രായം

അടുത്ത ലേഖനം
Show comments