Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്രാമങ്ങൾ ഒറ്റപ്പെട്ടു, വാഹനങ്ങളും വളർത്തുമൃഗങ്ങളും ഒഴുകുപോയി, ആ‌ന്ധ്ര‌യിൽ വെള്ളപ്പൊക്കം

ഗ്രാമങ്ങൾ ഒറ്റപ്പെട്ടു,  വാഹനങ്ങളും വളർത്തുമൃഗങ്ങളും ഒഴുകുപോയി, ആ‌ന്ധ്ര‌യിൽ വെള്ളപ്പൊക്കം
, വെള്ളി, 19 നവം‌ബര്‍ 2021 (14:43 IST)
‌ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട് ന്യൂനമർദ്ദത്തെ തുടർന്ന് ആന്ധ്രാപ്രദേശിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. തിരുപ്പതിയിൽ പ്രളയസമാനമായ സാഹചര്യമായിരുന്നെങ്കിലും മഴ കുറ‌ഞ്ഞതോടെ സ്ഥിതിഗതികൾ മെച്ചപ്പെട്ടു. മഴ കുറഞ്ഞതോടെ തിരുപ്പതി തിരുമല ക്ഷേത്രത്തിന് സമീപത്തെ ഒരു റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.
 
കനത്ത മഴയെ തുടർന്ന് നിരവധി ഭക്തർ തിരുപ്പതി ക്ഷേത്രത്തിൽ കുടുങ്ങിയിരുന്നു. കനത്ത മഴയേത്തുടര്‍ന്ന് വിമാനങ്ങളും വഴിതിരിച്ചുവിട്ടിരുന്നു. മഴ കുറഞ്ഞതിനേത്തുടര്‍ന്നാണ് നേരത്തെ അടച്ച രണ്ട് റോഡുകളിലൊന്ന് തുറന്നത്.തിരുപ്പതി, കടപ്പ ചിറ്റൂര്‍ മേഖലകളില്‍ മഴ തുടരുന്നുണ്ടെങ്കിലും ന്യൂനമര്‍ദ്ദം കരതൊട്ടതിനാല്‍ തീവ്രമഴയില്ല. 
 
കടപ്പ ജില്ലയില്‍ ചെയേരു നദി കരകവിഞ്ഞൊഴുകിയതിനേത്തുടര്‍ന്ന് നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു.നിരവധി വീടുകളിൽ വെള്ളം കയറി. വാഹനങ്ങളും വളര്‍ത്തുമൃഗങ്ങളും ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പലരും പങ്കുവെച്ചിരുന്നു. അതേസമയം അനന്തപുര്‍, കടപ്പ ജില്ലകളില്‍ ഇന്നും കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചായക്കട നടത്തി ലോകം ചുറ്റിയ വിജയൻ അന്തരിച്ചു