Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയില്‍ തക്കാളിപ്പനി വ്യാപിക്കുന്നു; അതീവ ജാഗ്രത

മെയ് ആറിന് കേരളത്തിലെ കൊല്ലം ജില്ലയിലാണ് തക്കാളിപ്പനി ആദ്യമായി തിരിച്ചറിഞ്ഞത്

ഇന്ത്യയില്‍ തക്കാളിപ്പനി വ്യാപിക്കുന്നു; അതീവ ജാഗ്രത
, ബുധന്‍, 24 ഓഗസ്റ്റ് 2022 (09:47 IST)
കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ തക്കാളിപ്പനി വ്യാപിക്കുന്നു. ഇതുവരെ നൂറിലധികം കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. കേരളം, തമിഴ്നാട്, ഒഡീഷ, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് തക്കാളിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. തക്കാളിപ്പനി കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

മെയ് ആറിന് കേരളത്തിലെ കൊല്ലം ജില്ലയിലാണ് തക്കാളിപ്പനി ആദ്യമായി തിരിച്ചറിഞ്ഞത്. ജൂലൈ 26 വരെ, അഞ്ച് വയസ്സിന് താഴെയുള്ള 82 കുട്ടികളില്‍ അണുബാധ കണ്ടെത്തിയതായി പ്രാദേശിക സര്‍ക്കാര്‍ ആശുപത്രികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തില്‍ അഞ്ചല്‍, ആര്യങ്കാവ്, നെടുവത്തൂര്‍ എന്നീ സ്ഥലങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ATM Card Scam in Kerala: പെട്രോള്‍ പമ്പിലും ബാറിലും എടിഎം കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക, ഇല്ലെങ്കില്‍ അക്കൗണ്ട് കാലിയാകും