Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു ലക്ഷത്തോളം ട്രാക്‌ടറുകൾ ദില്ലിയിലേക്ക്, റിപ്പബ്ലിക്ക് ഡേ ദിനത്തിൽ ഐതിഹാസിക സമരവുമായി കർഷകർ

ഒരു ലക്ഷത്തോളം ട്രാക്‌ടറുകൾ ദില്ലിയിലേക്ക്, റിപ്പബ്ലിക്ക് ഡേ ദിനത്തിൽ ഐതിഹാസിക സമരവുമായി കർഷകർ
, ചൊവ്വ, 26 ജനുവരി 2021 (08:17 IST)
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കർഷകരുടെ ട്രാക്‌ടർ പരേഡ് ഇന്ന്. റിപ്പബ്ലിക് ഡേ പരേഡിന് പിന്നാലെ 12 മണിയോടെയാണ് കർഷകരുടെ പരേഡ് ആരംഭിക്കുക. ഒരു ലക്ഷത്തിലധികം ട്രാക്‌ടറുകളുമായാണ് കർഷകരുടെ പ്രതിഷേധ പ്രകടനം.
 
സിംഗു, ടിക്രി, ഗാസിപൂർ അതിർത്തികളിലാണ് റാലിക്ക് അനുമതി നൽകിയിട്ടുള്ളത്. ഒരു ട്രാക്‌ടറിൽ 4 ആളുകൾക്കാണ് അനുമതി. അതേസമയം സമരം സമാധാനപരമായിട്ടാകും നടത്തുകയെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി.സിംഘു, തിക്രി, ഗാസിപൂർ അതിർത്തികളിലെ റാലിയിൽ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ കർഷക സംഘടനകളും പോലീസും മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.
 
അതേസമയം പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി ട്രാക്ടർ റാലിക്ക് പിന്നാലെ സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിന് പാർലമെന്റിലേക്ക് കാൽനടമാർച്ച് കർഷകസംഘടനകൾ പ്രഖ്യാപിച്ചു. രാജ്യത്ത് മുംബൈ, ബെംഗളുരു എന്നീ നഗരങ്ങളിലും കർഷകർക്ക് പിന്തുണയുമായി ഇന്ന് വൻറാലികൾ നടക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡീസലിന് പിന്നാലെ പെട്രോൾ വിലയും സംസ്ഥാനത്ത് സർവകാല റെക്കോർഡിൽ