Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്കോ പൈലറ്റില്ലാതെ എന്‍‌ജിന്‍ കുതിച്ചു പാഞ്ഞു; ജീവനക്കാരന്‍ 13 കിലോമീറ്ററോളം ബൈക്കില്‍ പിന്തുടര്‍ന്ന് നിയന്ത്രണ വിധേയമാക്കി

ലോക്കോ പൈലറ്റില്ലാതെ എന്‍‌ജിന്‍ കുതിച്ചു പാഞ്ഞു; ജീവനക്കാരന്‍ 13 കിലോമീറ്ററോളം ബൈക്കില്‍ പിന്തുടര്‍ന്ന് നിയന്ത്രണ വിധേയമാക്കി

ലോക്കോ പൈലറ്റില്ലാതെ എന്‍‌ജിന്‍ കുതിച്ചു പാഞ്ഞു; ജീവനക്കാരന്‍ 13 കിലോമീറ്ററോളം ബൈക്കില്‍ പിന്തുടര്‍ന്ന് നിയന്ത്രണ വിധേയമാക്കി
ബം​ഗ​ളൂ​രു , വ്യാഴം, 9 നവം‌ബര്‍ 2017 (20:06 IST)
ലോക്കോ പൈലറ്റില്ലാതെ നീങ്ങിയ ട്രെയിൻ എൻജിൻ ബൈക്കിൽ പിന്തുടർന്നു ജീവനക്കാരൻ നിയന്ത്രണത്തിലാക്കി. ക​ർ​ണാ​ട​ക​യി​ലെ കലബുറഗിയിലുള്ള വാ​ഡി ജം​ഗ്ഷ​ൻ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലാ​ണ് എൻജിൻ 13 കിലോമീറ്ററോളം മുന്നോട്ടു ഉരുണ്ട് പോയത്.

ബുധനാഴ്ച വൈകുന്നേരം മൂന്നു മണിയോടെയെത്തിയ ചെന്നൈ – മുംബൈ ട്രെയിനിന്റെ ഇലക്ട്രിക് എൻജിനാണ് നീങ്ങിയത്. വൈ​ദ്യു​ത എ​ൻ​ജി​നു പ​ക​രം ഡീ​സ​ൽ എ​ൻ​ജി​ൻ ഘ​ടി​പ്പി​ക്കു​മ്പോ​ൾ എ​ൻ​ജി​നു​ക​ൾ നി​ർ​ത്തി ലോ​ക്കോ​പൈ​ല​റ്റ് പു​റ​ത്തി​റ​ങ്ങി. ഈ ​സ​മ​യം ഡീ​സ​ൽ എ​ൻ​ജി​ൻ എ​തി​ർ​ദി​ശ​യി​ലേ​ക്ക് ത​നി​യെ ഓ​ടുകയായിരുന്നു.

ഉടൻതന്നെ റെയിൽവേ അധികൃതർ അടുത്തുള്ള സ്റ്റേഷനുകളിൽ വിവരം അറിയിച്ചു. മ​ണി​ക്കൂ​റി​ൽ 30 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ല്‍ എന്‍‌ജിന്‍ നീങ്ങിവരുന്നതാ‍യി മുന്നറിയിപ്പ് ലഭിച്ചതോടെ ട്രാക്കുകളിൽനിന്നു മറ്റു ട്രെയിനുകൾ മാറ്റി. എതിരെവരുന്ന ട്രെയിനുകളും പലയിടങ്ങളിൽ പിടിച്ചിട്ടു.

ഈ സമയം റെയിൽവേ ഉദ്യോഗസ്ഥരിലൊരാൾ ബൈക്കിൽ എൻജിനെ പിന്തുടരുകയും സാ​ഹ​സി​ക​മാ​യി എ​ൻ​ജി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച് നിയന്ത്രണ വിധേയമാക്കുകയുമായിരുന്നു. അ​പ്പോ​ഴേ​ക്കും വാ​ഡി​യി​ൽ​നി​ന്നും പു​റ​പ്പെ​ട്ട എ​ൻ​ജി​ൻ 13 കി​ലോ​മീ​റ്റ​ർ അ​ക​ലെ ന​ൽ​വാ​ർ സ്റ്റേ​ഷ​നി​ൽ എ​ത്തിയിരുന്നു. സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു​.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉമ്മന്‍ചാണ്ടിക്കെതിരേ തെളിവ് നല്‍കാന്‍ ചെന്നിത്തല ആവശ്യപ്പെട്ടു: സരിത