ടിക് ടോക്കിന്റെ നിരോധനം ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളമായെന്നാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ചൈനീസ് ആപ്പുകളുടെ നിരോധനത്തെ തുടര്‍ന്ന് ഹ്രസ്വവീഡിയോ പ്ലാറ്റ് ഫോമായ ട്രെല്‍ 12ദശലക്ഷത്തിലേറെ ഡൗണ്‍ലോഡുകളെന്ന റെക്കോഡ് നേട്ടം കൈവരിച്ചെന്ന് റിപ്പോര്‍ട്ട്. വെറും അഞ്ചുദിവസം കൊണ്ടാണ് ട്രെല്‍ ഇത്തരമൊരു നേട്ടം കൈവരിച്ചത്. വീഡിയോ പിന്റസ്റ്റ് ഫോര്‍ ഭാരത് എന്നറിയപ്പെടുന്ന ട്രെല്‍ ജനപ്രിയ ആപ്പായി മാറിക്കഴിഞ്ഞു.
മലയാളം ഉള്‍പ്പെടെ എട്ടുഭാഷകളില്‍ ട്രെല്‍ ലഭിക്കും. സൗജന്യ ലൈഫ് സ്റ്റൈല്‍ ആപ്പായ ഇതിന് ഒറ്റദിവസം കൊണ്ട് അഞ്ചുലക്ഷം അപ്‌ലോഡും രണ്ടുലക്ഷത്തിലധികം കണ്ടന്റ് ക്രിയേറ്റേഴ്‌സിനെയും ലഭിച്ചു.