Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മൃഗങ്ങൾക്കും പക്ഷികൾക്കും ജീവിക്കാൻ അവകാശമുണ്ട്'; മൃഗബലി നിരോധിച്ച് ത്രിപുര ഹൈക്കോടതി

ഇവിടെ എല്ലാദിവസവും ഓരോ ആടിനെയും വിശ്വാസികളുടെ പ്രാർഥനകള്‍ക്ക് അനുസരിച്ച് മറ്റ് മൃഗങ്ങളെയും ബലി നല്‍കുന്നുണ്ടെന്നായിരുന്നു പരാതി

'മൃഗങ്ങൾക്കും പക്ഷികൾക്കും ജീവിക്കാൻ അവകാശമുണ്ട്'; മൃഗബലി നിരോധിച്ച് ത്രിപുര ഹൈക്കോടതി

തുമ്പി എബ്രഹാം

, ശനി, 28 സെപ്‌റ്റംബര്‍ 2019 (14:33 IST)
ക്ഷേത്രങ്ങളിലെ മൃഗ-പക്ഷി ബലി ത്രിപുര ഹൈക്കോടതി  നിരോധിച്ചു. ഭരണഘടനയുടെ 21ആം അനുഛേദമനുസരിച്ച് പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതിയുടെ നടപടി.
 
ത്രിപുര ജില്ലാ ഭരണകൂടത്തിന്‍റെ മേല്‍നോട്ടത്തിലാണ് മാതാ ത്രിപുരേശ്വരി ക്ഷേത്രം പ്രവര്‍ത്തിക്കുന്നത്. ഇവിടെ എല്ലാദിവസവും ഓരോ ആടിനെയും വിശ്വാസികളുടെ പ്രാർഥനകള്‍ക്ക് അനുസരിച്ച് മറ്റ് മൃഗങ്ങളെയും ബലി നല്‍കുന്നുണ്ടെന്നായിരുന്നു പരാതി. താന്ത്രിക് വിധികള്‍ അനുസരിച്ച് ഏറെക്കാലമായുള്ള ആചാരമാണ് ഹൈക്കോടതി റദ്ദാക്കിയത്.
 
ത്രിപുര സംസ്ഥാനത്താണ് നിരോധനം ഏര്‍പ്പെടുത്തിയത്. ത്രിപുര സംസ്ഥാനത്തുള്ള ഒരു ക്ഷേത്രങ്ങളിലും മൃഗബലിയോ പക്ഷികളെ ബലി നല്‍കുകയോ പാടില്ലെന്ന് ഈ മാസം 27 ന് പുറത്തിറങ്ങിയ ഉത്തരവ് വ്യക്തമാക്കുന്നത്. ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ‍, ജസ്റ്റിസ് അരിന്ദം ലോധ് എന്നിവരുടെ ബഞ്ചിന്‍റേതാണ് വിധി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് ആൾട്രോസിനായി കുറച്ചുകൂടി കാത്തിരിക്കണം !