Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേശീയ വിദ്യാഭ്യാസ നയം 2020 :പഠനം നടത്താന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ആറ് അംഗ സമിതി രൂപീകരിച്ചു

ദേശീയ വിദ്യാഭ്യാസ നയം 2020 :പഠനം നടത്താന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ആറ് അംഗ സമിതി രൂപീകരിച്ചു

ശ്രീനു എസ്

, വ്യാഴം, 6 ഓഗസ്റ്റ് 2020 (16:07 IST)
കേന്ദ്രം അംഗീകരിച്ച പുതിയ വിദ്യാഭ്യാസ നയം 2020 സംബന്ധിച്ച് പഠനം നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമായി കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍   ആറ് അംഗ സമിതി രൂപീകരിച്ചു. ജെ. എന്‍.യു.പ്രൊഫസറും പ്ലാനിങ്‌ബോര്‍ഡ്  മുന്‍ ഉപാദ്ധ്യക്ഷനുമായ പ്രൊഫ. പ്രഭാത് പട്‌നായിക് ആണ് സമിതി  അദ്ധ്യക്ഷന്‍. ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കേരളത്തിലെ സവിശേഷ സാഹചര്യം   സമിതി പരിശോധിക്കും. 
 
ഇതുമായി ബന്ധപ്പെട്ട്  സര്‍വകലാശാല / കോളേജ് അധ്യാപകര്‍ ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങള്‍ സമിതി ആരായും. സൂക്ഷ്മ നിരീക്ഷണങ്ങള്‍ക്ക് ശേഷം പുതിയ നയത്തെക്കുറിച്ച്  സമിതി സമര്‍പ്പിക്കുന്ന പഠന റിപ്പോര്‍ട്ട്  കൗണ്‍സില്‍ സംസ്ഥാന / കേന്ദ്ര സര്‍ക്കാരുകളെ  അറിയിക്കും. പ്രൊഫ. രാജന്‍ ഗുരുക്കള്‍(വൈസ് ചെയര്‍മാന്‍, KSHEC),  പ്രൊഫ. എന്‍. വി. വര്‍ഗീസ്(വൈസ് ചാന്‍സിലര്‍, NUEPA),  ഡോ. ഗംഗന്‍ പ്രതാപ്(NIIST),  ഡോ. കുംകും റോയ്(JNU), പ്രശസ്ത സാഹിത്യകാരന്‍ സച്ചിദാനന്ദന്‍ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യവ്യാപകമായി കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം