ഇന്ത്യയ്ക്കുമേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന ഭീഷണിയില്‍ മലക്കം മറിഞ്ഞ് ട്രംപ്; തീരുമാനം ഇപ്പോഴില്ല

റഷ്യയില്‍ നിന്ന് അമേരിക്ക രാസവളം ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞദിവസം ഇന്ത്യ പ്രസ്താവന ഇറക്കിയിരുന്നു.

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 6 ഓഗസ്റ്റ് 2025 (10:29 IST)
ഇന്ത്യയ്ക്കുമേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന ഭീഷണിയില്‍ മലക്കം മറിഞ്ഞ് ട്രംപ്. റഷ്യയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞു. റഷ്യയില്‍ നിന്ന് അമേരിക്ക രാസവളം ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞദിവസം ഇന്ത്യ പ്രസ്താവന ഇറക്കിയിരുന്നു. 
 
ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് റഷ്യയില്‍ നിന്ന് രാസവളം അമേരിക്ക ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ച് അറിയില്ലെന്ന് ട്രംപ് മറുപടി പറഞ്ഞു. അതേസമയം അമേരിക്കയുടെ ഇന്ത്യയ്‌ക്കെതിരായ നീക്കത്തെ റഷ്യ അപലപിച്ചു. സ്വന്തം വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള ഇന്ത്യയുടെ അവകാശത്തെയാണ് അമേരിക്ക എതിര്‍ക്കുന്നതെന്ന് റഷ്യ പറഞ്ഞു.
 
അതേസമയം ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യന്‍ സന്ദര്‍ശനത്തിന് മോസ്‌കോയിലെത്തി. കൂടാതെ ഈ മാസം തന്നെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ റഷ്യയിലെത്തുമെന്നാണ് വിവരം. റഷ്യന്‍ സന്ദര്‍ശനത്തിലൂടെ അമേരിക്കയ്ക്ക് ശക്തമായ മറുപടി നല്‍കുകയാണ് ഇന്ത്യ. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്കെതിരെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് നടപടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേരില്ല; കോണ്‍ഗ്രസിന്റെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിക്കു മത്സരിക്കാനാവില്ല

തൃശൂര്‍ കോണ്‍ഗ്രസിലും പൊട്ടിത്തെറി; സിറ്റിങ് കൗണ്‍സിലര്‍ എല്‍ഡിഎഫില്‍ ചേര്‍ന്നു

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിയന്ത്രിക്കുന്നതിനുള്ള കരട് ബില്‍ തയ്യാറാക്കാന്‍ കേരള സര്‍ക്കാര്‍ വിദഗ്ദ്ധ സമിതിയെ നിയമിച്ചു

'ഭാര്യക്ക് എന്നെക്കാള്‍ ഇഷ്ടം തെരുവ് നായ്ക്കളെയാണ്': മൃഗസംരക്ഷണ പ്രവര്‍ത്തകയായ ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ്

ശബരിമല സ്വര്‍ണ്ണക്കൊള്ള: സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു

അടുത്ത ലേഖനം
Show comments