Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്‌കോയില്‍; ട്രംപിന് മറുപടി

റഷ്യന്‍ സന്ദര്‍ശനത്തിലൂടെ അമേരിക്കയ്ക്ക് ശക്തമായ മറുപടി നല്‍കുകയാണ് ഇന്ത്യ.

Trump on India Russia oil imports,India halts Russian oil purchase,US India Russia oil trade,Donald Trump India oil decision,ട്രംപ് ഇന്ത്യ റഷ്യ എണ്ണ വ്യാപാരം,ട്രംപ് നികുതി, ഇന്ത്യ- അമേരിക്ക

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 5 ഓഗസ്റ്റ് 2025 (21:23 IST)
ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യന്‍ സന്ദര്‍ശനത്തിന് മോസ്‌കോയിലെത്തി. കൂടാതെ ഈ മാസം തന്നെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ റഷ്യയിലെത്തുമെന്നാണ് വിവരം. റഷ്യന്‍ സന്ദര്‍ശനത്തിലൂടെ അമേരിക്കയ്ക്ക് ശക്തമായ മറുപടി നല്‍കുകയാണ് ഇന്ത്യ. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്കെതിരെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. 
 
അതേസമയം അമേരിക്കയുമായുള്ള ആണവായുധ ഉടമ്പടിയില്‍ നിന്ന് റഷ്യ പിന്മാറി. 1987ലെ ഇന്റര്‍ മീഡിയറ്റ് റെയിഞ്ച് ന്യൂക്ലിയര്‍ ഫോഴ്സ് ഉടമ്പടിയില്‍ നിന്നാണ് റഷ്യ പിന്‍മാറിയത്. റഷ്യയ്ക്ക് സമീപം ആണവ അന്തര്‍വാഹിനികള്‍ വിന്യസിക്കാന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടതിന് പിന്നാലെയാണ് റഷ്യയുടെ നടപടി.
 
റഷ്യയുടെ മുന്‍ഗാമിയായിരുന്ന സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മില്‍ ഒപ്പുവെച്ച ഉടമ്പടിയായിരുന്നു ഇത്. സോവിയറ്റ് കാലഘട്ടത്തിലെ ഉടമ്പടി പാലിക്കാനുള്ള ബാധ്യത തങ്ങള്‍ക്ക് ഇനിയില്ലെന്ന് റഷ്യ അറിയിച്ചു. നേരത്തെ സ്വയം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇനി പാലിക്കില്ലെന്നും റഷ്യയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാന്യമായി ജീവിക്കുന്നവരും നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവരും: സി സദാനന്ദന്റെ കാല്‍വെട്ടിയ കേസിലെ പ്രതികളെ ന്യായീകരിച്ച് കെ കെ ശൈലജ