Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റുമായി ചര്‍ച്ചനടത്തി

പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റുമായി ചര്‍ച്ചനടത്തി

ശ്രീനു എസ്

, ബുധന്‍, 3 ജൂണ്‍ 2020 (09:59 IST)
പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ചനടത്തി. ടെലിഫോണിലൂടെയാണ് ഇരുവരും ചര്‍ച്ച നടത്തിയത്. കൊറോണ വൈറസിനെ നേരിടുന്നതിനെക്കുറിച്ചും അമേരിക്കയിലെ ആഭ്യന്തരപ്രശ്‌നങ്ങളെകുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.
 
ജി-7 ഉച്ചകോടിക്ക് പ്രധാനമന്ത്രി മോദിയെ ട്രംപ് സ്വാഗതം ചെയ്തു. ഉച്ചകോടിയുടെ വിജയത്തിനായും അമേരിക്കയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരമാകുന്നതിനും പ്രധാനമന്ത്രി ആശംസിച്ചു. കൂടാതെ ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നങ്ങളും ഇരുവരും ചര്‍ച്ചചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശ്ശൂര്‍ ജില്ലയില്‍ 6 പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു