Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂടെ താമസിക്കാത്തയാളുമായി ലൈംഗിക ബന്ധം നിയമവിരുദ്ധം; ബ്രിട്ടനില്‍ പുതിയ ലോക്ക് ഡൗണ്‍ നിയമം

കൂടെ താമസിക്കാത്തയാളുമായി ലൈംഗിക ബന്ധം നിയമവിരുദ്ധം; ബ്രിട്ടനില്‍ പുതിയ ലോക്ക് ഡൗണ്‍ നിയമം

ശ്രീനു എസ്

, ബുധന്‍, 3 ജൂണ്‍ 2020 (07:03 IST)
കൊവിഡ് സാഹചര്യത്തില്‍ പുതിയ പ്രതിസന്ധികള്‍ നേരിടുകയാണ് ബ്രിട്ടണ്‍. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ കര്‍ശനമാക്കിയതോടെ രാജ്യം പുതിയ നിയമങ്ങള്‍ സൃഷ്ടിക്കാന്‍ തുനിയുകയാണ്. സാമൂഹിക അകലം പാലിക്കുന്നതിന്റെ  ഭാഗമായി കൂടെ താമസിക്കുന്ന ആളുമായല്ലാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നാണ് ഇപ്പോള്‍ ഭരണകൂടം അറിയിച്ചിരിക്കുന്നത്. അപരിചിതരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കൊവിഡ് വ്യാപിക്കാനുള്ള സാധ്യത കൂടുതലാണെന്ന കാര്യം മുന്നില്‍ കണ്ടാണ് നടപടി.
 
അതേസമയം ബ്രിട്ടനില്‍ കൊവിഡ് മൂലമുള്ള മരണസംഖ്യ നാല്‍പ്പതിനായിരത്തോട് അടുക്കുകയാണ്. രണ്ടുലക്ഷത്തി എഴുപത്തിയെണ്ണായിരത്തിലധികം പേര്‍ക്ക് രോഗം ബാധച്ചിട്ടുണ്ട്. എങ്കിലും രാജ്യം കൂടുതല്‍ ഇളവുകളിലേക്ക് നീങ്ങുന്നുണ്ട്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് യൂറോപ്പില്‍ ആദ്യമായി സ്‌കൂളുകള്‍ അടച്ചിട്ട രാജ്യമാണ് ബ്രിട്ടന്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉത്ര കൊലക്കേസ്: സൂരജിന്റെ അമ്മയും സഹോദരിയും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍