Webdunia - Bharat's app for daily news and videos

Install App

മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ശ്രദ്ധിച്ചില്ല; പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

4 വയസ്സുള്ള തനുശ്രീ, 5 വയസ്സുള്ള അഭിനേത്രി എന്നിവരാണ് കൊല്ലപ്പെട്ടത്.

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 15 ഏപ്രില്‍ 2025 (21:09 IST)
തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ ചെവല്ലയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ അബദ്ധത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് രണ്ട് പെണ്‍കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. 4 വയസ്സുള്ള തനുശ്രീ, 5 വയസ്സുള്ള അഭിനേത്രി എന്നിവരാണ് കൊല്ലപ്പെട്ടത്. ബന്ധുവിന്റെ വരാനിരിക്കുന്ന വിവാഹത്തിനുള്ള ഒരുക്കങ്ങളില്‍ പങ്കെടുക്കാന്‍ കുടുംബത്തോടൊപ്പം ദാമരഗിരി ഗ്രാമത്തിലേക്ക് പോയതായിരുന്നു ഇവര്‍. 
 
ഒരു ബന്ധുവിന്റെ വീട്ടില്‍ മുതിര്‍ന്നവര്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍, പെണ്‍കുട്ടികള്‍ പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ആരും ശ്രദ്ധിക്കാതെ കയറിയതായാണ് കരുതപ്പെടുന്നത്. കുട്ടികള്‍ കാറില്‍ കയറി അബദ്ധവശാല്‍ ഡോര്‍ ലോക്ക് ചെയ്തതാണെന്നാണ് കരുതപ്പെടുന്നത് പോലീസ് അറിയിച്ചു. കുട്ടികളെ കാണാനില്ലാതെ തിരച്ചിലിനിടയില്‍ ബോധരഹിതരായ നിലയിലാണ് കാറില്‍ നിന്നും കണ്ടെത്തിയത്. 
 
ഉടനെ തന്നെ കുട്ടികളെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ നിയമപരമായി പരാതി ഒന്നും ലഭിച്ചില്ലെങ്കിലും പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments