റംസാന്‍ വ്രതത്തിന്റെ പശ്ചാത്തലത്തില്‍ തെലങ്കാനയില്‍ മുസ്ലീം വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് ഒരു മണിക്കൂര്‍ ജോലി സമയം കുറച്ചു. മാര്‍ച്ച് ആദ്യത്തില്‍ തുടങ്ങുന്ന റംസാന്‍ വ്രതമാരംഭിച്ച് ഒരു മാസത്തേക്കാണ് ജോലി സമയത്തിനുള്ളില്‍ ഒരു മണിക്കൂര്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. തെലങ്കാന ചീഫ് സെക്രട്ടറിയാണ് ഒത് സംബന്ധിച്ച ഉത്തരവിറക്കിയത്.
സര്‍ക്കാര്‍ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍, അധ്യാപകര്‍,കരാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ് പതിവ് ജോലിസമയത്തില്‍ കുറവ് വരുത്തിയിരിക്കുന്നത്. അതേസമയം തെലങ്കാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബിജെപി രംഗത്ത് വന്നു. എല്ലാവര്‍ക്കും തുല്യമായ അവകാശമാണുള്ളതെന്നും സര്‍ക്കാരിന്റെ ഈ തീരുമാനം മതപരമായ ഭിന്നത വര്‍ധിപ്പിക്കുമെന്നും തെലങ്കാന ബിജെപി ആരോപിച്ചു. ദേശീയ തലത്തിലും വിഷയം കൊണ്ടുവരാനാണ് ബിജെപി പദ്ധതിയിടുന്നത്.
എന്നാല്‍ ബിജെപി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും എല്ലാ മതങ്ങളുടെ ഉത്സവങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഇത്തരം ആനുകൂല്യം നല്‍കുന്നുണ്ടെന്നും ദസ്സറയ്ക്ക് 13 ദിവസമാണ് സര്‍ക്കാര്‍ അവധി നല്‍കുന്നതെന്നും തെലങ്കാന കോണ്‍ഗ്രസ് വിശദീകരിച്ചു.