ചിക്കൻ സ്റ്റാളുകളിൽ കാക്കയിറച്ചി വിറ്റു; രണ്ടുപേർ പിടിയിൽ
150 ചത്ത കാക്കകളെയും ഇവരിൽ നിന്ന് പിടികൂടി.
രാമേശ്വരത്ത് ചിക്കൻ സ്റ്റാളുകളിൽ കാക്കയിറച്ചി വിറ്റ രണ്ടുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തു. 150 ചത്ത കാക്കകളെയും ഇവരിൽ നിന്ന് പിടികൂടി.
ക്ഷേത്രത്തിൽ ബലിച്ചോർ തിന്ന കാക്കകൾ ചത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്ത് അറിയുന്നത്. മദ്യം ചേർത്ത് ഭക്ഷണം നൽകിയതാണ് കാക്കകൾ കൂട്ടമായി ചത്തോടുങ്ങാൻ കാരണം എന്ന് പിന്നീട് കണ്ടെത്തി. കോഴിയിറച്ചിയും കാക്കയിറച്ചിയും കലർത്തിയാണ് വിറ്റിരുന്നത്.