സെൽഫി എടുക്കാൻ ശ്രമിച്ച ഐടി ജീവനക്കാർ വെള്ളച്ചാട്ടത്തിൽ ഒഴുകിപ്പോയി
സെൽഫി എടുക്കാൻ ശ്രമിച്ച ഐടി ജീവനക്കാർ വെള്ളച്ചാട്ടത്തിൽ ഒഴുകിപ്പോയി
സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ, ബെംഗളൂരുവിൽനിന്നുള്ള രണ്ട് ഐടി ജീവനക്കാരെ വെള്ളച്ചാട്ടത്തിൽ കാണാതായി. ബീദർ സ്വദേശികളായ ഷമീർ റഹ്മാൻ (29), ഭവാനി ശങ്കർ (29) എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്.
രാമനഗര കനക്പുരയിൽ കാവേരി നദിയിലുള്ള മേക്കേദാട്ടു വെള്ളച്ചാട്ടത്തിലാണ് ഇവർ വീണത്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. കൂട്ടുകാരുടെ കൂടെ വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ഇരുവരും. സെൽഫി എടുക്കാനായി പാറയിലിരുന്ന് വെള്ളം കൈകൊണ്ടു കോരാൻ ശ്രമിച്ച ഷമീർ കാൽവഴുതി വീഴുകയായിരുന്നു.
തുടർന്ന് ഷമീറിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭവാനിയും ഒഴുകിപ്പോയതായി ചന്നപട്ടണ ഡിവൈഎസ്പി ലോകേഷ് കുമാർ പറഞ്ഞു. കനത്ത മഴയെ തുടർന്ന് കാവേരി നദി കുത്തിയൊഴുകുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി.