Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാശം വിതച്ച് മഴ; വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

നാശം വിതച്ച് മഴ; വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

നാശം വിതച്ച് മഴ; വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
തിരുവനന്തപുരം , ചൊവ്വ, 17 ജൂലൈ 2018 (08:40 IST)
രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയ്ക്ക് താൽക്കാലിക ശമനമായെങ്കിലും ദുരിതം കേരളക്കരയെ വിട്ടൊഴിഞ്ഞില്ല. സംസ്ഥാനത്ത് പലയിടങ്ങളിലും കുളങ്ങളും തോടുകളും പാടങ്ങളും നിറഞ്ഞുകവിഞ്ഞ് വെള്ളമാണ്. വീടുകളിലും കടകളിലും വെള്ളം കയറി. ജനങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റിയിരിക്കുകയാണ്. 
 
വെള്ളിയാഴ്ച വരെ ശ്കതമായ മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. അതിന് ശേഷമാണ് ഇന്ന് മഴയ്‌ക്ക് നേരിയ മാറ്റം വന്നത്. എന്നാൽ ഈ ശമനം കുറച്ച് നേരത്തേക്ക് മാത്രമേ ഉണ്ടാകൂ എന്നാണ് കാലാവസ്ഥ റിപ്പോർട്ടുകൾ പറയുന്നത്. ഇതേത്തുടർന്ന് മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഒഡീഷ തീരത്തു ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തെ തുടർന്നുണ്ടായ ശക്തമായ പടിഞ്ഞാറൻ കാറ്റാണു കേരളത്തിൽ കനത്ത മഴയ്ക്കു കാരണമായത്.
 
കനത്ത മഴയെത്തുടർന്ന്, വയനാട് മാനന്തവാടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. എറണാകുളം ജില്ലയിലെ പ്ലസ് ടു വരെയുള്ള എല്ലാ സ്കൂളുകൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. കോളജുകൾക്കും പ്രഫഷനൽ കോളജുകൾക്കും അവധിയില്ല. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല, കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കിലെ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ചെങ്ങന്നൂർ താലൂക്കിൽ ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുരിതപ്പെയ്‌ത്ത്; 12 പേർ മരിച്ചു, മൂന്ന് പേരെ കാണാതായി