Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാക് സൈന്യത്തിന്റെ വെടിവെപ്പിൽ ജമ്മുവിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു

വാർത്ത ദേശീയം സൈന്യം പാകിസ്ഥാൻ ജമ്മു News National Army  Pakisthan Jammu
, ചൊവ്വ, 10 ഏപ്രില്‍ 2018 (18:39 IST)
ശ്രീനഗർ: ജമ്മുവിലെ ലൈൻ ഓഫ് കൻട്രോളിൽ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. റൈഫിൾമാന്മാരായ ജാകി ശർമ, വിനോദ് സിങ്ങ് എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച് വൈകിട്ട് അഞ്ചരയോടെയാണ് ജമ്മുവിനെ രജൗറി ജില്ലയിലെ സുന്ദർബനി സെക്ടറിൽ പാക് സൈന്യം വെടി നിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയത്.
 
മെഷിൻ ഗണ്ണൂകളും മോർട്ടർ ഷെല്ലുകളും ഉപയോഗിച്ചായിരുന്നു പാകിസ്ഥാൻ സൈന്യത്തിന്റെ ആക്രമണം. അക്രമണം അതിരുകടന്നതോടെ ഇന്ത്യൻ സേന ശക്താമായി തിരിച്ചടിച്ചിരുന്നു. ഏറ്റുമുട്ടലിനിടെ ഇരുവർക്കും വെടിയേൽക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളെ തുടർന്ന് ഇരുവരും ചികിത്സയിലായിരുന്ന ഇവർ പിന്നിട് മരണത്തിന് കീഴടങ്ങുകയായിരുന്നു
 
ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് പാക്കിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിക്കുന്നത്. നേരത്തെ പൂഞ്ച് അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ വെടിവെപ്പിൽ ഒരു ജവാൻ കൊല്ലപ്പെട്ടിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ശ്രീജിത്ത് നിരപരാധി, പൊലീസിന് ആളുമാറി’; വെളിപ്പെടുത്തലുമായി വാസുദേവന്‍റെ മകൻ